
സ്വന്തം ലേഖകൻ
ഡല്‍ഹി :പാകിസ്താനില്‍ നിന്ന് ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്തിയ മൂന്ന് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
പഞ്ചാബ് സ്വദേശികളായ മല്‍കിത് സിംഗ്, ധര്‍മേന്ദ്ര സിംഗ്, ഹര്‍പല്‍ സിംഗ് എന്നിവരെയാണ് ഡല്‍ഹി പൊലീസിന്‍്റെ കൗണ്ടര്‍ ഇന്‍റലിജന്‍സ് യൂണിറ്റ് പിടികൂടിയത്. പാകിസ്താനില്‍ നിന്ന് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍ എന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാകിസ്താനില്‍ നിന്ന് ഡ്രോണുകള്‍ വഴി കടത്തുന്ന മയക്കുമരുന്ന് പഞ്ചാബിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുന്ന സംഘമാണ് ഇതെന്ന് പൊലീസ് വിശദീകരിക്കുന്നു. ഹവാല ഇടപാട് വഴിയാണ് പാകിസ്താനിലേക്കുള്ള പണക്കൈമാറ്റം നടക്കുന്നത്. അമേരിക്ക, ഫിലിപ്പിന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ട്.
ഇവരില്‍ നിന്ന് ഫിലിപ്പീന്‍സിലെയും അമേരിക്കയിലെയും മൊബൈല്‍ നമ്ബരുകള്‍ കണ്ടെടുത്തു. പാകിസ്താനില്‍ നിന്നെത്തുന്ന മയക്കുമരുന്ന് ശേഖരിക്കാന്‍ഈ നമ്പറിൽ നിന്നാണ് ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നത്. ഈ മയക്കുമരുന്ന് ഇവര്‍ പഞ്ചാബിലെ സപ്ലയര്‍ക്ക് കൈമാറും. 2010-11 മുതല്‍ ഇവര്‍ രാജ്യത്ത് മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്നും പൊലീസ് പറയുന്നു.