പാക് അധീന കാശ്മീരില്‍ ബി എ ടിയെ കണ്ടെത്തി; രജൗരിയിലെ ഏറ്റുമുട്ടലിന് ഭീകരര്‍ക്ക് പാകിസ്ഥാന്‍ ആയുധങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ രജൗരി സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍ സെെന്യത്തിലെ കമാന്‍ഡോകളും ഭീകരരും ഉള്‍പ്പെടുന്ന ബോര്‍ഡര്‍ ആക്ഷന്‍ ടീമുകളെ (ബി എ ടി) കണ്ടതായി റിപ്പോര്‍ട്ട്.
കഴിഞ്ഞയാഴ്ച നടന്ന രജൗരി ഏറ്റുമുട്ടലിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ വെടിവയ്പ്പ് നടത്തിയ ഭീകരര്‍ക്ക് പാകിസ്ഥാന്‍ ആയുധങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂഞ്ച്, രജൗരി, മെന്ദര്‍, കൃഷ്ണ ഘാട്ടി, ബിംബര്‍ ഗലി സെക്ടറുകളിലാണ് ബി എ ടിടീമുകളെ കണ്ടെത്തിയത്. ജമ്മു സെക്ടറിലേയ്ക്ക് കാട്ടിലൂടെ നുഴഞ്ഞുകയറാന്‍ മുജാഹിദ് ബറ്റാലിയനും ബി എ ടിയും ഭീകരരെ സഹായിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇന്റലിജന്‍സ് വൃത്തങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം പാക് അധീന കാശ്മീരിലെ മൂന്നിടങ്ങളില്‍ ബി എ ടികള്‍ സജീവമാണ്. പി ഒ കെയിലെ പിര്‍ കലഞ്ജര്‍, ഡോട്ടില്ല, കെ ജി ടോപ്പ് എന്നിവയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലാണ്തീവ്രവാദികള്‍ സജീവമാക്കുന്നത്.
പി ഒ കെയിലെ ലാന്‍ജോട്ടെ, നികെെല്‍, കോട്ലി, ഖുയിരാട്ട എന്നിവിടങ്ങളില്‍ നിന്നാണ് തീവ്രവാദികള്‍ രജൗരി, പൂഞ്ച് സെക്ടറുകളില്‍ നീക്കം നടത്തിയതെന്നാണ് വിവരം. പി ഒ കെയിലെ കാലുവിലും ലാഞ്ചോട്ടിലും ബി എ ടിയില്‍ നിന്ന് ഭീഷണി ഉയര്‍ന്നിട്ടുണ്ട്. ജമ്മു കശ്മീരിലെ പൂഞ്ച് – രജൗരി സെക്ടറിന് എതിര്‍വശത്തായാണ് കാലു സ്ഥിതിചെയ്യുന്നത്. പാക് സെെന്യത്തിന് നല്‍കുന്ന പരിശീലനമാണ് ഭീകരര്‍ക്ക് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണരേഖ ആക്രമിക്കാനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കുന്നുണ്ട്.