play-sharp-fill
അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് പാക്കിസ്ഥാനിലേക്കുള്ള വിമാന സർവ്വീസുകൾ മുഴുവൻ ഗൾഫ് രാജ്യങ്ങൾ നിർത്തിവെച്ചു

അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് പാക്കിസ്ഥാനിലേക്കുള്ള വിമാന സർവ്വീസുകൾ മുഴുവൻ ഗൾഫ് രാജ്യങ്ങൾ നിർത്തിവെച്ചു

സ്വന്തം ലേഖകൻ

ദുബായ് : പാകിസ്ഥാനിലേക്കുള്ള വിമാനസർവീസുകൾ ഗൾഫ് രാജ്യങ്ങൾ നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാകിസ്ഥാനിലേക്കുള്ള മുഴുവൻ സർവീസുകളും നിർത്തുകയാണെന്നാണ് യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പിൽ പറയുന്നു. ദേശീയ വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷകണക്കിലെടുത്താണ് നടപടി.

ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകൾ പാകിസ്ഥാൻ അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുവൈത്ത് എയർവേയ്സിന്റെ ലാഹോർ, ഇസ്ലാമാബാദ് സർവിസുകൾ നിർത്തിവെച്ചു. കുവൈത്ത് എയർവേയ്സ് കമ്ബനി അധികൃതർ ടിറ്റ്വറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സൗദി എയർലൈൻസ് പാകിസ്ഥാനിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇന്ത്യയുമായി പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് വ്യോമ മേഖല പാകിസ്ഥാൻ അടച്ചത്.