സ്വന്തം ലേഖകൻ
പഞ്ചാബ്:പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ചൂലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 38.36 കോടി രൂപ മൂല്യമുള്ള ഹെറോയിന്‍ പിടികൂടി.
അമൃത്സറിലെ അട്ടാരി മേഖലയിലെ അതിര്‍ത്തി ചെക്ക്പോസ്റ്റിലാണ് ലഹരിമരുന്ന് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹരിക്കേസില്‍ മുമ്ബ് അറസ്റ്റിലായിട്ടുള്ള അഫ്ഗാന്‍ പൗരനാണ് സംഭവം ആസൂത്രണം ചെയ്തത്. അഫ്ഗാന്‍ ബ്രൂം എന്നറിയപ്പെടുന്ന ചൂലുകളുടെ കൈപ്പിടിയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. മുളന്തണ്ട് കൊണ്ട് നിര്‍മിച്ച പിടികള്‍ക്കുള്ളിലാണ് 5.48 കിലോഗ്രാം ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്.
40 ചാക്കുകളിലായി ആകെ 4,000 ചൂലുകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് ചാക്കുകളിലുണ്ടായിരുന്ന 442 ചൂലുകള്‍ക്കുള്ളിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയായ അഫ്ഗാന്‍ പൗരനെയും ഇന്ത്യക്കാരിയായ ഇയാളുടെ ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തു.