
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ; കളിക്കാൻ ഇന്ത്യയിലേക്ക് വരുന്നില്ലെന്ന് പാകിസ്ഥാൻ
ഇസ്ലാമബാദ്: ഈ വർഷം നടക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് വരുന്നില്ലെന്ന് പാകിസ്ഥാൻ. ഹൈബ്രിഡ് മോഡൽ പോരാട്ടത്തിനു നേരത്തെ ധാരണയിലെത്തിയതിനാൽ പാകിസ്ഥാന്റെ പോരാട്ടങ്ങൾ നിക്ഷ്പക്ഷ വേദിയിലായിരിക്കും. ഐസിസി, ബിസിസിഐ നിർദ്ദേശിക്കുന്ന വേദി അംഗീകരിക്കുമെന്നു പിസിബി അറിയിച്ചു. പിസിബി ചെയർമാർ മൊഹ്സിൻ നഖ്‍വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്റ്റബംർ 29 മുതൽ ഒക്ടോബർ 26 വരെയാണ് ലോകകപ്പ് പോരാട്ടങ്ങൾ. ഈ വർഷം ആദ്യം നടന്ന പുരുഷൻമാരുടെ ഐസിസി ചാംപ്യൻസ് ട്രോഫിയിൽ പാകിസ്ഥാനായിരുന്നു ആതിഥേയർ. ഇന്ത്യ പക്ഷേ പാകിസ്ഥാനിൽ കളിച്ചില്ല. ഹൈബ്രിഡ് മോഡലിൽ ദുബായ് ആണ് ഇന്ത്യയുടെ വേദിയായത്.
ചാംപ്യൻസ് ട്രോഫിയിലെ ഹൈബ്രിഡ് മോഡൽ പാകിസ്ഥാൻ ആദ്യം അംഗീകരിച്ചിരുന്നില്ല. ഐസിസി ഇടപെട്ടാണ് മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയത്. എല്ലാ കളികളും ദുബായിൽ കളിച്ച് ഇന്ത്യ കിരീടവും സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് പാകിസ്ഥാനും ഹൈബ്രിഡ് ആവശ്യം ഉന്നയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
