പാകിസ്ഥാന് വേണ്ടി ചാരവൃത്തി; നിർണായക വിവരങ്ങൾ വാട്ട്സ്ആപ്പിലൂടെ പാകിസ്ഥാനിലേക്ക് കൈമാറിയതായി കണ്ടെത്തൽ; ഒരാൾ പിടിയിൽ

Spread the love

കൊച്ചി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ ഒരാള്‍ കൂടെ അറസ്റ്റില്‍.

video
play-sharp-fill

കൊച്ചി കപ്പല്‍ശാലയിലെ രഹസ്യങ്ങള്‍ ചോർത്തിയ സംഭവത്തിലാണ് പശ്ചിമ ബംഗാള്‍ സ്വദേശി ആലിഫ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്. കർണാടക ഉഡുപ്പി പൊലീസാണ് ആലിഫ് ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇടുക്കിയിലെ മറയൂരിലാണ് താമസിക്കുന്നത്.

കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് ആലിഫ്. പിടിയിലായവർ വാട്ട്സാപ്പ് വഴി പാകിസ്ഥാനിലേക്ക് വിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്. കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ മാല്‍പേ യൂണിറ്റിന്റെ പരാതിയിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group