ഡൽഹി: പാകിസ്ഥാന് വേണ്ടി ചാര പ്രവർത്തി നടത്തിയ ഒരാളെ കൂടി ഹരിയാനയില്‍ നിന്ന് പൊലീസ് പിടികൂടി.
നൂഹ് സ്വദേശി മുഹമ്മദ് താരിഫ് ആണ് പിടിയിലായത്.
സൈനിക പ്രവർത്തനങ്ങളെ കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങള്‍ പാക്കിസ്ഥാന് ചോർത്തി നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.
പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥന് ഇയാള്‍ സിം കാർഡ് നല്‍കിയതായും പൊലീസ് പറഞ്ഞു. ഇയാള്‍ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഹമ്മദ് താരിഫിനെതിരെയും ഡൽഹി പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരായ രണ്ട് പാക്കിസ്ഥാൻ സ്വദേശികള്‍ക്കെതിരെയും പൊലീസ് ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തു. ഇതോടെ പാകിസ്താന് വേണ്ടി ചാരപ്രവർത്തി നടത്തിയ കേസില്‍ 10 പേർ പിടിയിലായി.