video
play-sharp-fill

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്റെ വെടിവയ്പ്പും ഷെല്ലാക്രമണവും ; 3 സാധാരണക്കാർ കൊല്ലപ്പെട്ടു ; ഏഴ് പേർക്ക് പരുക്ക്

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ നിയന്ത്രണ രേഖയിൽ പാക്കിസ്ഥാന്റെ വെടിവയ്പ്പും ഷെല്ലാക്രമണവും ; 3 സാധാരണക്കാർ കൊല്ലപ്പെട്ടു ; ഏഴ് പേർക്ക് പരുക്ക്

Spread the love

ശ്രീനഗർ : നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും 3 സാധാരണക്കാർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലെയും ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കർ-ഇ-തൊയ്ബയുടെയും ഭീകര പരിശീലന ക്യാംപുകളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് വെടിവയ്പ്പ് ഉണ്ടായത്. പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴ് പേർക്കു പരുക്കേറ്റതായും സൈന്യം അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിവരികയാണ്. ഇതിനിടെയാണ് പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങൾ ഇന്ത്യ ലക്ഷ്യം വച്ചത്. 1971ലെ യുദ്ധത്തിനുശേഷം ഇതാദ്യമായാണ് പാകിസ്ഥാനെതിരെ ഇന്ത്യൻ കര – നാവിക – വ്യോമസേന സംയുക്ത ആക്രമണം നടത്തിയിരിക്കുന്നത്.

മുസാഫറാബാദിലെ രണ്ട് ഇടങ്ങൾ, കോട്ലി, ഗുൽപുർ, ഭിംദേർ, സിയാൽകോട്ട്, ചകമ്രു, മുരിദ്കെ, ഭവൽപുർ എന്നിവടങ്ങളിലെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സേന ലക്ഷ്യമിട്ടതെന്നാണ് സൂചന. മുംബൈ ഭീകരാക്രമണത്തിൽ ഭീകരവാദികളെ പരിശീലിപ്പിച്ച ലഷ്‌കർ താവളമായിരുന്നു മുരിദ്കെ. 2023 നും 2024 നും ഇടയിൽ ജമ്മു കശ്മീരിലെ രജൗരിയിലും പൂഞ്ചിലും നടന്ന ആക്രമണങ്ങള്‍ക്ക് പിന്നിൽ ഗുൽപുർ ഭീകരക്യാംപുകളായിരുന്നു. പഹൽഗാം ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയ്‌ക്കെതിരായ ഒന്നിലധികം ആക്രമണങ്ങളുമായി ബന്ധമുള്ള ലഷ്‌കർ ക്യാംപായിരുന്നു കോട്ലി. ഈ ഭീകരക്യാംപുകളാണ് ഇന്ത്യൻ സംയുക്ത സൈന്യം ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി അർധരാത്രി ലക്ഷ്യം വച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group