പ്രളയത്തിൽ വലഞ്ഞ് പാകിസ്ഥാൻ; 24 മണിക്കൂറിനിടെ മരിച്ചത് 45 പേർ

പ്രളയത്തിൽ വലഞ്ഞ് പാകിസ്ഥാൻ; 24 മണിക്കൂറിനിടെ മരിച്ചത് 45 പേർ

ഇസ്‌ലാമാബാദ്: കനത്ത മഴയെ തുടർന്ന് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ചൊവ്വാഴ്ച വരെ മഴ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്വാത് നദി വലിയ തോതിൽ കരകവിഞ്ഞൊഴുകുമെന്ന് പ്രവിശ്യയിലെ ദുരന്ത നിവാരണ വിഭാഗവും മുന്നറിയിപ്പ് നൽകി. സ്വാത് മേഖലയിൽ 24 പാലങ്ങളും 50 ഹോട്ടലുകളും ഒലിച്ചുപോയി.

ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളിലായി 30 ദശലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. മരണസംഖ്യ 1,000 ആയി ഉയർന്നതായും ദശലക്ഷക്കണക്കിന് ആളുകൾക്ക് സാമ്പത്തിക സഹായം ആവശ്യമാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വാത്, ഷാങ്ല, മിംഗോറ, കൊഹിസ്ഥാൻ മേഖലകളിൽ മിന്നൽ പ്രളയങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തെ വിളിക്കാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം 982 പേരാണ് പ്രളയത്തിൽ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 45 പേരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group