ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങള്‍ക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കാൻ തുടങ്ങിയതോടെ പാകിസ്ഥാനില്‍ പരിഭ്രാന്തി.
പല മേഖലകളിലും രൂക്ഷമായ ഇന്ധന ക്ഷാമം നേരിടുന്നതായി അവിടെ നിന്നുള്ള റിപ്പോർട്ടുകള്‍ പറയുന്നു. ഇസ്ലാമാബാദ് തലസ്ഥാന മേഖലയിലെ എല്ലാ പെട്രോള്‍, ഡീസല്‍ സ്റ്റേഷനുകളും അടുത്ത 48 മണിക്കൂർ നേരത്തേക്ക് അടച്ചിടാൻ അധികൃതർ നിർദേശം നല്‍കിയെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
ശനിയാഴ്ച രാവിലെയാണ് പെട്രോള്‍, ഡീസല്‍ പമ്പുകള്‍ അടച്ചിടാനുള്ള നിർദേശം ഇസ്ലാമാബാദ് ക്യാപിറ്റല്‍ ടെറിട്ടറി അഡ്മിനിസ്ട്രേഷൻ നല്‍കിയത്. എന്നാല്‍ ഇത്ര കടുത്ത തീരുമാനത്തിന് പിന്നിലുള്ള കാരണമെന്താണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടുമില്ലെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിർത്തി സംഘർഷങ്ങള്‍ക്ക് പിന്നാലെ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയപ്പോള്‍ പാകിസ്ഥാൻ കടുത്ത ഇന്ധന ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് പാകിസ്ഥാനില്‍ നിന്നുള്ള റിപ്പോർട്ടുകള്‍ പറയുന്നു.