സ്വന്തം ലേഖകൻ
ടോക്യോ: പാക്കിസ്ഥാന് വീണ്ടും ഒളിംപിക്‌സിൽ നിരാശക്കാലം. പാക്കിസ്ഥാന് മെഡൽ തുടർച്ചയായി ലഭിക്കാത്ത ഏഴാം ഒളിമ്പിക്സാണ് ജപ്പാനിയെ ടോക്യോയിൽ ഇത്തവണ കഴിഞ്ഞത്.
1992 ലെ ബാർസിലോണ ഒളിംപിക്സിലാണ് പാക്കിസ്ഥാൻ അവസാനമായി ഒരു മെഡൽ നേടിയത്. ഹോക്കിയിൽ വെങ്കലം. അതിനു മുൻപ് 1988 ലെ സോൾ ഒളിംപിക്സിലും ഒരു വെങ്കലമെഡൽ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോക്സർ ഹുസൈൻ ഷാ നേടിയ മെഡൽ. 1948 മുതൽ 19 ഒളിംപ്ക്സിൽ പങ്കെടുത്തിട്ടുള്ള പാക്കിസ്ഥാന് ആകെ കിട്ടിയത് 10 മെഡലുകളാണ്. അതിൽ എട്ടും, മൂന്നു സർണ്ണം ഉൾപ്പെടെ ഹോക്കിയിൽ.
ഒന്നിലധികം മെഡൽ കിട്ടിയത് ഒരേ ഒരു തവണയും. 1960 ൽ റോമിൽ ഹോക്കിയിൽ സ്വർണ്ണവും റസ് ലിംഗിൽ വെങ്കലവും.
1996 മുതൽ പാക്കിസ്ഥാന്റെ പേര് മെഡൽ പട്ടികയിൽ കയറിയിട്ടില്ല. പാക്കിസ്ഥാന് ഇതുവരെ ആകെ 10 മെഡൽ കിട്ടിയപ്പോൽ ഇന്ത്യയുടെ മെഡൽ പട്ടികയിൽ 30 എണ്ണമാണ് 1948 ന് ശേഷം കയറിയത്..