video
play-sharp-fill

‘രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ’; പാർലമെന്റ് സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് പാക് എംപി താഹിര്‍ ഇഖ്ബാല്‍; ഇന്ത്യൻ തിരിച്ചടിയില്‍ കടുത്ത ആശങ്ക

‘രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ’; പാർലമെന്റ് സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് പാക് എംപി താഹിര്‍ ഇഖ്ബാല്‍; ഇന്ത്യൻ തിരിച്ചടിയില്‍ കടുത്ത ആശങ്ക

Spread the love

ഡൽഹി: ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാർലമെന്റ് സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് പാകിസ്ഥാൻ എംപി താഹിർ ഇഖ്ബാല്‍.

ദൈവം പാകിസ്ഥാനെ രക്ഷിക്കട്ടെ എന്ന് പറഞ്ഞായിരുന്നു പൊട്ടിക്കരച്ചില്‍. പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ, ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കരച്ചില്‍.

നേരത്തെ സൈനികുദ്യോഗസ്ഥനായിരുന്നു താഹിർ ഇഖ്ബാല്‍. പിന്നീട് രാഷ്ട്രീയത്തിലേക്ക് വരികയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും എന്നതിനെ സംബന്ധിച്ച്‌ പാകിസ്ഥാൻ ആശങ്കാകുലരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയുടെ തിരിച്ചടി പാകിസ്ഥാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു. ഇന്ത്യൻ നീക്കത്തില്‍ പതറിയിരിക്കുകയാണ് പാകിസ്ഥാൻ. മാത്രമല്ല പാകിസ്ഥാന്റെ തിരിച്ചടി ശ്രമങ്ങളെല്ലാം ഇന്ത്യ വേരോടെ പിഴുതുകളയുന്ന സാഹചര്യമാണ് നിലവില്‍.