വാഷിങ്ടണ്‍: പാകിസ്ഥാനുമേല്‍ കടുത്ത ഉപാധികളുമായി ഇന്റർനാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്).
സാമ്പത്തിക സഹായത്തിന്റെ അടുത്ത ഗഡു നല്‍കുന്നതിന് 11 ഉപാധികള്‍ ഐഎംഎഫ് മുന്നോട്ടുവെച്ചു.
വാർഷിക ബജറ്റ് 17.6 ട്രില്യണ്‍ രൂപയായി ഉയർത്തണമെന്നതാണ് ആദ്യത്തേത്. വികസന ചെലവിനായി 1.07ട്രില്യണ്‍ രൂപ വകയിരുത്തണം.
വൈദ്യുതി ബില്ലുകളുടെ സേവന ചാർജില്‍ വർധന വേണമെന്നും പ്രതിരോധ ചെലവില്‍ സുതാര്യത വേണമെന്നും ഉപാധികള്‍ വച്ചിട്ടുണ്ട്.
കാർഷിക വരുമാനത്തിന് നികുതി ഏർപ്പെടുത്തണം. പ്രത്യേക സാമ്പത്തിക മേഖലകളിലും നികുതി ബാധകമാക്കണം തുടങ്ങിയവയും നിബന്ധനകളിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഇന്ത്യ പാക് സംഘർഷം മൂർച്ഛിക്കുന്നത് സാമ്പത്തിക സഹായത്തെ ബാധിക്കുമെന്നും ഐ എം എഫ് പ്രഖ്യാപിച്ചു.
മൂന്ന് വര്‍ഷം പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കുകയെന്ന നിബന്ധനയും പാകിസ്ഥാന് മേലുണ്ട്. സാമ്പത്തിക രക്ഷാപദ്ധതിയുടെ ഭാഗമായി പാക്കിസ്ഥാനു മുന്നില്‍ ഐഎംഎഫ് വയ്ക്കുന്ന ആകെ നിബന്ധനകള്‍ 50 ആയി വർധിച്ചു.