
ഇന്ത്യയുടെ ആരോപണം മറികടന്ന് പാകിസ്ഥാന് സഹായം; 8500 കോടി രൂപ അനുവദിച്ച് അന്താരാഷ്‌ട്ര നാണയനിധി; വായ്പ അനുവദിക്കാനുള്ള വോട്ടിംഗില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു
ഡല്‍ഹി: പാകിസ്ഥാന് 8,500 കോടി (1 ബില്യണ്‍ ഡോളർ) ഐ.എം.എഫ് (അന്താരാഷ്ട്ര നാണയ നിധി) ഇന്നലെ അനുവദിച്ചു. ”
പാകിസ്ഥാന് വായ്പ നല്‍കിയാല്‍ അത് ഭീകര പ്രവർത്തനത്തിന് സഹായം നല്‍കാൻ അടക്കം ദുരുപയോഗം ചെയ്യുമെന്ന് ഐ.എം.എഫ് യോഗത്തില്‍ ഇന്ത്യ ആരോപിച്ചിരുന്നു.
ഇത് മറികടന്നാണ് ഐ.എം.എഫിന്റെ നീക്കം. വായ്പ അനുവദിക്കാനുള്ള വോട്ടിംഗില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാകിസ്ഥാന്റെ 130 കോടി ഡോളറിന്റെ അധിക വായ്പാ അപേക്ഷയും ഐ.എം.എഫിനു മുന്നിലുണ്ട്.
മോശം ട്രാക്ക് റെക്കോഡും ഐ.എം.എഫ് പദ്ധതികളുടെ ഫലപ്രാപ്തി ഇല്ലായ്മയും അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നതും
പാകിസ്ഥാന് വായ്പയ്ക്കുള്ള അർഹത ഇല്ലാതാക്കുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
1989 മുതല്‍ പാകിസ്ഥാന് ഐ.എം.എഫ് പണം നല്‍കിയിട്ടുണ്ട്. 2019ന് ശേഷം നാല് പദ്ധതികളുമുണ്ട്. സാമ്ബത്തികാവസ്ഥ മെച്ചപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കില്‍, പാകിസ്ഥാൻ വീണ്ടും സഹായത്തിനായി സമീപിക്കുമായിരുന്നില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.