
വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം: വ്യക്തിഗത വിവരങ്ങള്‍ അടക്കം ചോര്‍ത്താൻ ശ്രമമെന്ന് കരസേന; ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് നേരെ സൈബർ ആക്രമണത്തിന് ശ്രമം
ഡൽഹി: അതിർത്തിയില്‍ തുടർച്ചയായി വെടിയുതിർത്ത് പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്ഥാൻ, ഇന്ത്യൻ ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് നേരെ സൈബർ ആക്രമണത്തിനും ശ്രമം നടത്തുന്നതായി കരസേന.
ഇന്ത്യൻ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസ്, മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് എന്നിവയുടെ വെബ്സെറ്റുകള്‍ക്ക് നേരെ സൈബർ ആക്രമണശ്രമം നടന്നതായാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.
വ്യക്തിഗത വിവരങ്ങള്‍ അടക്കം ചോർത്താൻ ശ്രമം നടന്നുവെന്നാണ് കരസേന പറയുന്നത്. വിവര ചോർച്ച തടയാൻ നടപടികള്‍ സ്വീകരിച്ചെന്നും കരസേന വൃത്തങ്ങള്‍ വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിൻ്റെ പ്രഭവകേന്ദ്രം ഏതെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഇത് പാകിസ്ഥാനില്‍ നിന്ന് തന്നെയാണെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു.
Third Eye News Live
0