‘രാജ്യത്ത് കടുത്ത പ്രതിസന്ധിയാണ്, തീരുമാനം പുനഃപരിശോധിക്കണം’; സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യക്ക് കത്തയച്ച്‌ പാകിസ്ഥാന്‍

Spread the love

ഡല്‍ഹി: സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യക്ക് കത്തയച്ച്‌ പാകിസ്ഥാന്‍.

കരാര്‍ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനില്‍ കടുത്ത പ്രതിസന്ധിക്ക് വഴിവച്ചിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യ തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണം എന്നുമാണ് പാകിസ്ഥാന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഷയം ചര്‍ച്ച ചെയ്യാനുള്ള തങ്ങളുടെ സന്നദ്ധതയും പാകിസ്ഥാന്‍ കത്തിലൂടെ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 22ന് കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു വിദേശി ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ കടുത്ത തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയുടെ നിരവധി തീരുമാനങ്ങളില്‍ ഒന്നായ സിന്ധു നദീജല കരാര്‍ റദ്ദാക്കല്‍ പാകിസ്ഥാന് കനത്ത തിരിച്ചടിയായിരുന്നു.