
റഡാറിന് 360 ഡിഗ്രിയിലും ശത്രുനീക്കങ്ങളെ നിരീക്ഷിക്കാം ; ആകാശത്തിലെ കണ്ണ് എന്ന് വിളിക്കപ്പെടുന്ന പാകിസ്ഥാന്റെ അവാക്സ് തകര്‍ത്തിട്ട സംഭവം ; ഇന്ത്യന്‍ സേന ആകാശയുദ്ധത്തില്‍ കൂടുതല്‍ വൈദഗ്ധ്യം നേടി എന്നതിന്റെ തെളിവ്
ന്യൂ ഡൽഹി : ആകാശയുദ്ധത്തില്‍ ഇന്ത്യ ഏറെ മുന്നേറി എന്നതിന് തെളിവാണ് ആകാശത്തിലെ കണ്ണ് എന്ന് വിളിക്കപ്പെടുന്ന പാകിസ്ഥാന്റെ അവാക്സ് എന്ന ആകാശ റഡാര്‍ വിമാനത്തെ ഇന്ത്യ തകര്‍ത്തത്.
ഇന്ത്യന്‍ സേന ആകാശയുദ്ധത്തില്‍ കൂടുതല്‍ വൈദഗ്ധ്യം നേടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് അവാക്സ് പോലെ ആധുനികമായ റഡാര്‍ ശേഷിയുള്ള, ആകാശത്തിലെ മുന്നറിയിപ്പുകള്‍ അപ്പോള്‍ നല്കാന്‍ ശേഷിയുള്ള വിമാനം തകര്‍ത്തിട്ട സംഭവം.
അവാക്‌സ് (AWACS) എന്നതിന്റെ മുഴുവന്‍ പേര് എയര്‍ബോണ്‍ വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം എന്നാണ്. പ്രത്യേകം സജ്ജീകരിച്ച വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന അത്യാധുനിക റഡാര്‍ നിരീക്ഷണ, യുദ്ധ മുന്നറിയിപ്പ് സംവിധാനമാണിത്. വിമാനത്തില്‍ ഘടപ്പിച്ച കറങ്ങുന്ന ഭീമന്‍ റഡാര്‍ ഡോം വലിയ ദൂരപരിധിയില്‍ അതിസൂക്ഷമമായി നിരീക്ഷണം നടത്തും. ഈ റഡാറിന് 360 ഡിഗ്രിയിലും ശത്രുനീക്കങ്ങളെ നിരീക്ഷിക്കാന്‍ കഴിയും. പാകിസ്ഥാനെതിരെ ആകാശത്തേക്ക് തൊടുക്കാന്‍ ഉദ്ദേശിക്കുന്ന വിമാനം, മിസൈല്‍, ഡ്രോണ്‍ എന്നിവ ഭൂമിയില്‍ നിന്നും പറന്നുയരുമ്ബോഴേക്കും അവാക്സിന്റെ റഡാര്‍ കണ്ണില്‍ പതിയും. ഉടനെ ഇവയെ അടിച്ടിടാന്‍ പാക് വ്യോമസേനക്ക് നിര്‍ദേശം നല്‍കുകയും ചെയ്യും. ഇതനുസരിച്ച് പാകിസ്ഥാന്‍ പ്രത്യാക്രമണം കാലേക്കൂട്ടി ആസൂത്രണം ചെയ്യാനാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകാശത്തില്‍ പറന്നുകൊണ്ട് ശത്രുപക്ഷം മൈലുകള്‍ക്കകലെ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വ്യോമ ഭീഷണികള്‍ ക്ഷണനേരത്തില്‍ അവാക്സ് കണ്ടെത്തും. അത് കണ്ടെത്തിക്കഴിഞ്ഞാല്‍ എങ്ങിനെ അതിനെ തകര്‍ക്കണം എന്നതിനുള്ള പ്രത്യാക്രമണ നിര്‍ദേശം നല്‍കുകയും ചെയ്യും.
ശരിക്കു പറഞ്ഞാല്‍ അവാക്സ് ആകാശത്തില്‍ ഒരു വ്യോമ കമാന്‍റ് കേന്ദ്രമായി തന്നെ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ഇതിനെ കണ്ടെത്തി തകര്‍ക്കുക എളുപ്പമല്ല. മിസൈല്‍ അയക്കുകയാണെങ്കില്‍ ക്ഷണനേരം ഈ മിസൈല്‍ കണ്ടെത്തി അതിനെ തകര്‍ക്കാനുള്ള പ്രത്യാക്രമണം അവാക്സിന് ആകാശത്ത് നിന്ന് ആസൂത്രണം ചെയ്യാന്‍ കഴിയും. പാകിസ്ഥാന്റെ ആകാശയുദ്ധത്തിന്റെ ബുദ്ധികേന്ദ്രമായിരുന്നു അവാക്സ്.
ഒരു അവാക്സിന്റെ വില കേട്ട് ഞെട്ടരുത്
ഇന്ത്യയുടെ എസ് 400 എന്ന റഷ്യയില്‍ നിന്നും കിട്ടിയ വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമാണ്. പാകിസ്ഥാന്റെ അവാക്സിനെ അടിച്ചിടാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയത്. പാകിസ്ഥാന്റെ ആകാശനിരീക്ഷണശേഷിയും യുദ്ധരംഗത്ത് പ്രത്യാക്രണം സംയോജിപ്പിക്കാനുള്ള ശേഷിയും ആണ് ഇതിലൂടെ തകര്‍ന്നടിഞ്ഞത്. ഇത് പാകിസ്ഥാന്‍ വ്യോമസേനയെ ഞെട്ടിച്ചിരുന്നു. പാകിസ്ഥാന്‍ സ്വീഡനില്‍ നിന്നും വാങ്ങിയതാണ് അവാക്സ്. 50 കോടി ഡോളര്‍ (4270 കോടി രൂപ-ഇന്നത്തെ ഡോളര്‍-രൂപ വിനിമയ നിരക്ക് കണക്കാക്കിയുള്ളതാണ് ഈ തുക) ആണ് ഒരു അവാക്സിന്റെ വില.
ഭൂമിയിലെ റഡാറും അവാക്സിലെ റഡാറും തമ്മിലുള്ള വ്യത്യാസം ഇതാണ് ഭൂമിയില്‍ സ്ഥാപിക്കുന്ന റഡാറുകളില്‍ നിന്ന് വ്യത്യസ്തമായി, അവാക്‌സ് വിമാനങ്ങള്‍ക്ക് 360 ഡിഗ്രിയിലും നൂറുകണക്കിന് മൈലുകള്‍ക്ക് അകലെയുള്ള ഭീഷണികള്‍ നിരീക്ഷിച്ച് വിവരങ്ങള്‍ കൈമാറാനാകും. വ്യോമ മേഖലയുടെ തത്സമയ നിരീക്ഷണവും അവലോകനവും ഇത് സാധ്യമാക്കുന്നു. അത്തരത്തില്‍ ഇത് ആധുനിക വ്യോമ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാണ്. പാകിസ്ഥാന്റെ സേനാശക്തിയുടെ നട്ടെല്ലായി വിശേഷിപ്പിക്കപ്പെട്ടതാണ് അവാക്സ്.