പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വലിയപെരുന്നാൾ, ഏപ്രിൽ 12, 13 തീയതികളിൽ 

Spread the love

പാക്കിൽ: പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ വലിയ പെരുന്നാൾ ഏപ്രിൽ 12, 13 തീയതികളിൽ ആഘോഷിക്കും.

video
play-sharp-fill

12 -ാം തീയതി ഞായറാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരത്തിനും, 8 മണിക്ക് വിശുദ്ധ കുർബ്ബാനക്കും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ: തോമസ് മോർ തീമോത്തിയോസ് തിരുമേനി കാർമ്മികത്വം വഹിക്കും.

വൈകുന്നേരം 5.15 ന് സന്ധ്യ നമസ്കാരത്തിനു ശേഷം 6 മണിക്ക് ആരംഭിക്കുന്ന ഭക്തിനിർഭരവും ആഘോഷകരവുമായ റാസ പാക്കിൽ കവല, അകവളവ്, മറിയപ്പള്ളി, മുളങ്കുഴ ,ചെട്ടിക്കുന്ന് വഴി തിരികെ പള്ളിയിൽ എത്തിച്ചേർന്നതിനു ശേഷം സെമിത്തേരിയിൽ പൊതുവായ ധൂപപ്രാർത്ഥന നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

13 -ാം തീയതി തിങ്കളാഴ്ച രാവിലെ 7.15ന് പ്രഭാത നമസ്കാരത്തിനും 8.15ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനക്കും അങ്കമാലി ഭദ്രാസനത്തിൻ്റെ പെരുമ്പാവൂർ മേഖലയുടെ ഡോ: മാത്യൂസ് മോർ അഫ്രേം തിരുമേനി നേതൃത്വം നൽകും.

കോർ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട പുളിക്കപ്പറമ്പിൽ തോമസ് കോർ എപ്പിസ്കോപ്പ, അഖില മലങ്കര സണ്ടേസ്കൂൾ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി ഹന്നാ ആനി തര്യൻ എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി അനുമോദിക്കും.ശേഷം വിവിധ വിദ്യാഭ്യാസ എൻഡോവ്മെൻ്റുകൾ വിതരണം ചെയ്യും.

വൈകുന്നേരം 6 മണിക്ക് ആത്മീയ സംഘടനകളുടെ സംയുക്ത വാർഷികവും വിവിധ കലാപരിപാടികൾ എന്നിവ നടക്കും.

വികാരിമാരായ ഫാ: ഗീവർഗീസ് കടുങ്ങണിയിൽ, ഫാ ജിക്കു എം.ചാക്കോ മുക്കാട്ടുതറ ട്രസ്റ്റിമാരായ ഷാജീമോൻ സി ടി ചേന്നാട്ട് ,പുന്നൂസ് പി വർഗീസ്, പാറക്കൽ സെക്രട്ടറി അനൂപ് എം വർഗീസ്, താന്നിക്കാട്ട് ജനറൽ കൺവീനർ ഇ സി ഷൈജുമോൻ എരമത്ത് തുടങ്ങിയവർ പെരുന്നാളാഘോഷങ്ങൾക്ക് നേതൃത്വം നൽകും.