
സ്വന്തം ലേഖിക
കൊച്ചി: കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു.
ചിത്രം മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യും. പുതിയ പോസ്റ്റര്‍ പങ്കുവച്ചാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തിയതി അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രജിഷ വിജയന് ആണ് ചിത്രത്തില്‍ നായിക.
മമ്മൂട്ടി നായകനായ രാജാധിരാജ, മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നീ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് പകലും പാതിരാവും.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ആണ് നിര്‍മാണം.
ഗോകുലം ഗോപാലനും ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.



