
പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിന് ഹിന്ദുവായതിന്റെ പേരിൽ വിവേചനം : പാകിസ്താന്റെ യഥാർത്ഥ മുഖത്തെ വ്യക്തമാക്കിയെന്ന് ഗൗതം ഗംഭീർ, ”ഷുഹൈബ് അക്തറാണ് വിവേചനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്”
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം താരത്തിന് ഹിന്ദുവായതിന്റെ പേരിൽ വിവേചനം . പാകിസ്താന്റെ യഥാർത്ഥ മുഖത്തെ വ്യക്തമാക്കിയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീർ. ഹിന്ദുവായതിന്റെ പേരിൽ ഡാനിഷ് കനേറിയ നേരിടേണ്ടി വന്ന വിവേചനം പാകിസ്താന്റെ യഥാർത്ഥ മുഖത്തെ വ്യക്തമാക്കിയെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ മുൻ ക്രിക്കറ്റ് താരമായിരുന്നിട്ടും കനേറിയ വിവേചനം നേരിട്ടത് വളരെ അപമാനകരമാണ്. ഈ സംഭവം രാജ്യത്തെ ന്യൂനപക്ഷക്കാരുടെ അവസ്ഥ എത്രത്തോളം പരിതാപകരമാണെന്ന് തെളിയിക്കുകയാണെന്നും ഗൗതം ഗംഭീർ പ്രതികരിച്ചു.
ഇന്ത്യൻ ടീമിൽ ഒരു കാലത്തും ആർക്കും മതത്തിന്റെ പേരിൽ യാതൊരു വിവേചനവും നേരിടേണ്ടി വന്നിട്ടില്ല. മുൻ നായകനായ മുഹമ്മദ് അസറുദീൻ 80-90 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മുഹമ്മദ് കൈഫ്, ഇർഫാൻ പത്താൻ, മുനാഫ് പട്ടേൽ എന്നിവർ ഇന്ത്യൻ ടീമിന്റെ മികച്ച കളിക്കാരായിരുന്നു. ടീമിലെ എല്ലാ അംഗങ്ങളും ഇന്ത്യക്കായാണ് കളിച്ചതെന്നും മതത്തിന്റെ അതിർവരമ്പുകൾ ടീം അംഗങ്ങളുടെ ഇടയിൽ ഇല്ലായിരുന്നുവെന്നും ഗൗതം ഗംഭീർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദുവായതിനാൽ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ കടുത്ത വിവേചനം നേരിട്ടിരുന്നുവെന്ന് ഷുഹൈബ് അക്തറാണ് വെളിപ്പെടുത്തിയത്. ഹിന്ദുവായതിനാൽ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ പോലും ടീം അംഗങ്ങൾ തയ്യാറായിരുന്നില്ലെന്നും ഷുഹൈബ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് സംസാരിച്ചപ്പോഴൊക്കെ ടീം ക്യാപ്റ്റൻ ഉൾപ്പെടെ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നും അക്തർ പറഞ്ഞു. ഷുഹൈബ് വെളിപ്പെടുത്തിയത് സത്യമാണെന്ന് പ്രതികരിച്ച് ഡാനിഷും രംഗത്തെത്തിയിരുന്നു.