video
play-sharp-fill

നിയന്ത്രണമേഖലയില്‍ വൻ സുരക്ഷ; ഉറിയില്‍ നിന്ന് സ്ത്രീകളെയും കുട്ടികളെയും മാറ്റിപാര്‍പ്പിച്ചു; ശ്രീനഗറിലും മുന്നറിയിപ്പ്; വിമാനത്താവളങ്ങൾ പ്രവർത്തിക്കില്ല;  സ്കൂളുകള്‍ക്ക് അവധി; കൂടുതല്‍ അഗ്നിശമന സേനയെയും വിന്യസിപ്പിച്ചു

Spread the love

ശ്രീനഗർ: ജമ്മുകാശ്മീരിലെ നിയന്ത്രണമേഖലയില്‍ സ്ഥിതിഗതികള്‍ സങ്കീർണമായതോടെ ഉറിയടക്കമുളള ചെറിയ പട്ടണങ്ങളിലെ ജനങ്ങള്‍ കനത്ത ജാഗ്രതയിലാണ്.

തിരക്കേറിയ ഉറിയിലെ മാർക്കറ്റുകളും മറ്റ് പൊതുസ്ഥലങ്ങളും അടഞ്ഞുകിടക്കുകയാണ്. അതിർത്തി പ്രദേശങ്ങളിലെ ജനവാസമേഖലകളില്‍ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തുന്നതിനാല്‍ അടിയന്തര സാഹചര്യം നേരിടാൻ മുന്നൊരുക്കങ്ങള്‍ നടത്തുകയാണ് ഇന്ത്യ.

ഉറിയില്‍ നിന്ന് ആളുകള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിച്ചിട്ടുണ്ട്. കൂടുതലും സ്ത്രീകളെയും കുട്ടികളെയുമാണ് മാറ്റിയിട്ടുളളത്. ഇവിടങ്ങളില്‍ കൂടുതല്‍ അഗ്നിശമന സേനയെയും വിന്യസിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനഗറിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. പല വിമാനത്താവളങ്ങളും ഇന്നും പ്രവർത്തിക്കില്ലെന്ന് ഔദ്യോഗിക അറിയിപ്പുണ്ട്. ഇവിടെയുളള സ്കൂളുകള്‍ക്കും ഇന്ന് അവധിയാണ്. ജമ്മുകാശ്മീരില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പത്ത് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.