
ഇന്ത്യൻ തിരിച്ചടിയില്‍ തകര്‍ന്നത് പാകിസ്ഥാന്റെ അമൂല്യ സമ്പത്തുകളിലൊന്നായ എയർബോണ്‍ വാണിംഗ് ആൻഡ് കണ്‍ട്രോള്‍ സിസ്റ്റം; പുനഃസ്ഥാപിക്കുക അസാദ്ധ്യം
ന്യൂഡൽഹി: പ്രകോപനമില്ലാതെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്ന് പാക്. ഇന്ത്യയുടെ തിരിച്ചടിയിലാണ് പാകിസ്ഥാന് എയർബോണ്‍ വാണിംഗ് ആൻഡ് കണ്‍ട്രോള്‍ സിസ്റ്റം (AWACS) നഷ്ടമായത്. പഞ്ചാബ് പ്രവിശ്യയില്‍ വച്ചാണ് ഈ നിരീക്ഷണ ജെറ്റ് ഇന്ത്യ തകർത്തതെന്നാണ് റിപ്പോർട്ട്.
ഇന്ത്യ ഇങ്ങോട്ട് തരുന്നതിന്റെ അതേ അളവില്‍, അല്ലെങ്കിൽ അതിന്റെ നൂറിരട്ടി ശക്തിയില്‍ തിരിച്ചുകൊടുക്കും. പേടിപ്പിക്കാൻ ശ്രമിച്ച പാകിസ്ഥാന് ഇന്ത്യ ഇതുവരെ തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുന്നത് ഈ രീതിയിലാണ്.
എന്താണ് AWACS
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ദീർഘദൂര റഡാർ നിരീക്ഷണവും വ്യോമ പ്രതിരോധത്തിന്റെ കമാൻഡിഗും നിയന്ത്രണവും സാദ്ധ്യമാക്കുന്ന ഒരുതരം വിമാനമാണിത്. ഇത്തരത്തിലുളള ഓരോ വിമാനത്തിനും കോടികളാണ് വില. പ്രത്യേക രീതിയിലുള്ള ശക്തമായ റഡാർ സംവിധാനങ്ങള്‍ ഈ വിമാനങ്ങളില്‍ ഘടിപ്പിച്ചിരിക്കും. കിലോമീറ്ററുകള്‍ അകലെ ആകാശത്തിലൂടെയും ഭൂമിയുടെ ഉപരിതലത്തിലൂടെയും ഉള്ള അതിക്രമിച്ചുകയറലുകള്‍ കണ്ടെത്താനും അവയെ ട്രാക്കുചെയ്യാനും ഈ റഡാറുകള്‍ക്ക് കഴിയും. ഈ വിവരങ്ങള്‍ സെക്കൻഡുകള്‍ക്കകം കരയിലോ, കടലിലോ, വായുവിലോ ഉളള മറ്റുകേന്ദ്രങ്ങള്‍ക്ക് കൈമാറുകയും അതിക്രമിച്ചുകയറലുകള്‍ക്കെതിരെയുളള സൈനികമോ അല്ലാത്തതോ ആയ നടപടികള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഇത്രയും സങ്കീർണമായ കാര്യങ്ങള്‍ ഏതാനും സെക്കൻഡുകള്‍ കൊണ്ടായിരിക്കും AWACS നിർവഹിക്കുക.
എഐപോലുള്ള സാങ്കേതിക വിദ്യ നിറഞ്ഞുനില്‍ക്കുന്ന ആയുനിക യുദ്ധമുഖത്ത് ഇത്തരം സംവിധാനങ്ങള്‍ വളരെ അത്യന്താപേക്ഷിതമാണ്. തടസമില്ലാത്ത സൈനിക പ്രതികരണം സാദ്ധ്യമാക്കുന്നതരത്തില്‍ ഒരു ഫ്ലയിംഗ് കമാൻഡ് ആൻഡ് കണ്‍ട്രോള്‍ ഹബ്ബായി പ്രവർത്തിക്കുകയും ചെയ്യുന്നു. ആ വ്യോമപ്രതിരോധം നഷ്ടപ്പെട്ടതിന്റെ ഫലമാണ് പാകിസ്ഥാൻ ഇന്നലെ രാത്രി അനുഭവിച്ചത്. മറ്റുരാജ്യങ്ങളുടെയും വേള്‍ഡ് ബാങ്കിന്റെയും സഹായം കൊണ്ടുമാത്രം തട്ടിമുട്ടിപ്പോകുന്ന ദരിദ്രരാജ്യമായ പാകിസ്ഥാന് കോടികള്‍ മുടക്കി ഇത്തരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങള്‍ സംഘടിപ്പിക്കാൻ അടുത്ത കാലത്തെങ്ങും കഴിയുകയുമില്ല.