കോട്ടയം പ്രസ് ക്ലബ്‌ മുൻ സെക്രട്ടറിയും ചിത്രകാരനുമായിരുന്ന തോമസ് ആന്റണിയുടെ സ്മരണാർത്ഥം : കുട്ടികളുടെ സംസ്ഥാനതല ചിത്രരചന–കാർട്ടൂൺ മത്സരം കോട്ടയത്ത് സംഘടിപ്പിക്കുന്നു: ഓർമ്മവസന്തം – സീസൺ 4 ജനുവരി 26 – ന് സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ മത്സരം നടക്കും

Spread the love

കോട്ടയം : കോട്ടയം പ്രസ് ക്ലബ്‌ മുൻ സെക്രട്ടറിയും ചിത്രകാരനുമായിരുന്ന തോമസ് ആന്റണിയുടെ സ്മരണാർത്ഥം കുട്ടികളുടെ സംസ്ഥാനതല ചിത്രരചന–കാർട്ടൂൺ മത്സരം കോട്ടയത്ത് സംഘടിപ്പിക്കുന്നു.

video
play-sharp-fill

കേരള ചിത്രകല പരിഷത്ത് സംസ്ഥാന കമ്മിറ്റിയും കോട്ടയം പ്രസ് ക്ലബും സംയുക്തമായിട്ടാണ് “ഓർമ്മവസന്തം – സീസൺ 4′ എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

ജനുവരി 26-ാം തീയതി (തിങ്കളാഴ്ച) രാവിലെ 9.30 മുതൽ കോട്ടയം സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ മത്സരം നടക്കും. രജിസ്ട്രേഷൻ രാവിലെ 8.30ന് ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളിൽ കലാസ്വാദനവും സൃഷ്ടിപരമായ ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഓർമ്മവസന്തം മത്സരങ്ങൾ മുൻ വർഷങ്ങളിൽ സംസ്ഥാനതലത്തിൽ ശ്രദ്ധേയമായി മാറിയിട്ടുണ്ട്. സീസൺ 4, തോമസ് ആന്റണിയുടെ ജന്മനാടായ കോട്ടയത്ത് സംഘടിപ്പിക്കുന്നത് അദ്ദേഹത്തോടുള്ള പ്രത്യേക ആദരസൂചകമായാണ്.

മത്സര വിഭാഗങ്ങൾ:
പെയിന്റിംഗ് – ക്ലാസ് 2–5, ക്ലാസ് 6–10
കാർട്ടൂൺ – ക്ലാസ് 9–12
( കാറ്റഗറി 2, 3 എന്നിവയിൽ ഏതെങ്കിലും ഒന്നിൽ മാത്രം പങ്കെടുക്കാം.)
പെയിന്റിംഗ് മത്സരത്തിന് വാട്ടർ കളർ, ഓയിൽ പേസ്റ്റൽസ്, ക്രയോൺസ് എന്നിവ ഉപയോഗിക്കാം. പേപ്പർ സംഘാടകർ നൽകും. മത്സര സമയം രണ്ട് മണിക്കൂർ. പ്രശസ്ത ചിത്രകാരന്മാരും കാർട്ടൂണിസ്റ്റുകളും വിധികർത്താക്കളായിരിക്കും.

ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം ₹5000, രണ്ടാം സമ്മാനം ₹3000, മൂന്നാം സമ്മാനം ₹2000. രജിസ്ട്രേഷൻ ഫീസ് ഇല്ല.
പങ്കെടുക്കാൻ താൽപര്യമുള്ളവർ  94956 59890 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.