video
play-sharp-fill

ഡാർക്ക്‌ മാറ്റർ ; പ്രസാദ് കുമാറിന്റെ ഏകാംഗ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു

ഡാർക്ക്‌ മാറ്റർ ; പ്രസാദ് കുമാറിന്റെ ഏകാംഗ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : വേറിട്ട വഴിയിലൂടെയും വരയിലൂടെയും കലാരംഗത്ത് സ്വന്തം പാത തെളിച്ച പ്രസാദ് കുമാർ കെ എസിന്റെ ഏകാംഗ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. ഡാർക്ക്‌ മാറ്റർ എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം, കോട്ടയം ഡി സി ബുക്സിന് മുകൾ നിലയിലുള്ള ലളിതകലാ അക്കാദമി ആർട്ട്‌ ഗാലറിയിലാണ് നടത്തുന്നത്. പെയിന്റിംഗ്, കോളാഷ്, ശില്പങ്ങൾ എന്നിവയാണ് ഡാർക്ക്‌ മറ്റെറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കലാചരിത്രകാരൻ ചന്ദ്രൻ ടി വി ഉദ്ഘാടനവും പ്രൊഫ. കെ സി ചിത്രഭാനു ആസ്വാദനവും നിർവഹിച്ച എക്സിബിഷൻ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌ പൊതുജനങ്ങൾക്കും പ്രവേശന സൗകര്യം ഒരുക്കിയിട്ടുണ്ട്. മാർച്ച്‌ 20വരെയാണ് പ്രദർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group