പെയിന്റിംഗിനിടെ പള്ളി കെട്ടിടത്തില്‍ നിന്ന് വീണു ;കൊല്ലത്ത് നാല്പത്തിമൂന്നുകാരന് ദാരുണാന്ത്യം

Spread the love

കൊല്ലം ;പെയിന്റ് പണിക്കിടെ പള്ളി കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. ചാത്തന്നൂര്‍ വിളപ്പുറം ലക്ഷ്മി വിഹാറില്‍ മനോജ് (43) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ പത്തോടെ പട്ടകടവ് സെന്റ് ആന്‍ഡ് റൂസ് ദേവാലയത്തില്‍ വെച്ചാണ് അപകടം നടന്നത്. ദേവാലയത്തിന്റെ മേല്‍ക്കൂരയില്‍ ജിബ്‌സം ബോര്‍ഡിന് പുട്ടി ഇടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

മനോജ് ചവിട്ടി നിന്ന സ്റ്റാന്‍ഡ് മറിഞ്ഞ് താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം നടത്തി. ഭാര്യ: ലക്ഷ്മി, മക്കള്‍: അശ്വിന്‍, അര്‍ജുന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group