
340 രൂപ വിലയുള്ള 10 ഗുളികകള്‍ വില്‍ക്കുന്നത് 2,000 മുതല്‍ 2,500 രൂപയ്ക്ക്; ലഹരിക്കായി വേദനസംഹാരി ഗുളികകളും; എത്തുന്നത് കൊറിയര്‍ വഴി; ക്യാന്‍സര്‍, ന്യൂറോ രോഗികള്‍ക്ക് നല്‍കുന്ന മരുന്ന് വെള്ളത്തിലോ ഡ്രിപ്പ് ലായനിയിലോ ലയിപ്പിച്ച് സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കും; ഇവ ഉപയോഗിക്കുന്നത് 14നും 25നും ഇടയില്‍ പ്രായമുള്ള ആളുകളും ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്!
കൊല്ലം: സംസ്ഥാനത്ത് ലഹരിക്കടത്തല്‍ പുതിയ രീതികളിലേക്ക് മാറുകയാണ്. ഇപ്പോള്‍ സാധാരണ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമായ വേദനസംഹാരി ഗുളികകള്‍ തന്നെ ലഹരിക്കായി ഉപയോഗിക്കാന്‍ ആരംഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഈ ഗുളികകളില്‍ ഉള്ള തദ്ദേശവാതക ഗുണങ്ങള്‍, അതിന്റെ അമിത ഉപയോഗം ലഹരിയുടെ ആസ്വാദനം നല്‍കുന്നു എന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. കൊറിയര്‍ വഴിയാണ് കേരളത്തിലേക്ക് വേദസംഹാര ഗുളികകള്‍ എത്തുന്നത്. മുംബൈയില്‍ നിന്നുമാണ് പ്രധാനമായും എത്തുന്നത്.
ഏകദേശം 14നും 25നും ഇടയില്‍ പ്രായമുള്ള ആളുകളാണ് വേദസംഹാരി ഗുളികകള്‍ ലഹരി വസ്തുവായി ഉപയോഗിക്കുന്നത്. കാന്‍സര്‍, ന്യൂറോ രോഗികള്‍ക്ക് അമിതവേദനയ്ക്ക് നല്‍കാറുള്ള ബഹുരാഷ്ട്ര കമ്ബനിയുടെ മരുന്ന് വെള്ളത്തിലോ ഡ്രിപ്പ് ലായനിയിലോ ലയിപ്പിച്ച് സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഇത്തരം കൂറിയര്‍ സര്‍വീസുകള്‍ നിരീക്ഷിച്ചുവരികയാണ്. കൂടുതല്‍ സിറിഞ്ച് വിറ്റഴിക്കുന്ന മെഡിക്കല്‍ സ്റ്റോറുകളെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തുന്നുണ്ട്. 340 രൂപ വിലയുള്ള 10 ഗുളികകള്‍ 2,000 മുതല്‍ 2,500 രൂപയ്ക്കാണ് വില്‍ക്കുന്നത്.
കേരളത്തിലെ മരുന്നുകടകളുടെ ജി.എസ്.ടി. നമ്ബര്‍ ഉപയോഗിച്ചാണ് മരുന്ന് എത്തിക്കുന്നതെന്ന് സംശയിക്കുന്നു. ഈ മരുന്ന് ഉപയോഗിച്ച ചില യുവാക്കള്‍ മരിച്ചിരുന്നു. ഇവര്‍ക്കെല്ലാം ഹെപ്പറ്റൈറ്റിസ്-ബി സ്ഥിരീകരിച്ചതില്‍നിന്ന് ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്‌പെടുക്കുന്നതാണ് മരണകാരണമെന്ന് സംശയമുണ്ട്.
ഇതുസംബന്ധിച്ച കേസുകളില്‍ അന്വേഷണം തുടങ്ങുമ്ബോഴേ നിലയ്ക്കുകയാണ് പതിവ്. ഈ വേദനസംഹാരിയെ നിയന്ത്രിത മരുന്നുകളുടെ പട്ടികയില്‍പ്പെടുത്താന്‍, നേരത്തേ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. നര്‍ക്കോട്ടിക് വിഭാഗത്തില്‍പ്പെടുന്ന മരുന്ന് അല്ലാത്തതിനാൽ നടന്നില്ല.