സ്വന്തം ലേഖിക
എന്തെങ്കിലും വിധത്തിലുള്ള ശാരീരിക വേദനകള്‍ അനുഭവപ്പെടുന്നപക്ഷം മിക്കവരും ആദ്യം തന്നെ പെയിൻ കില്ലറുകളില്‍ ആശ്രയം കണ്ടെത്താനാണ് ശ്രമിക്കുക.
മെഡിക്കല്‍ സ്റ്റോറില്‍ പോകുന്നു, നേരെ പെയിൻ കില്ലര്‍ വാങ്ങിക്കുന്നു- കഴിക്കുന്നു എന്ന രീതി. ഇങ്ങനെ ലഭ്യമാകുന്ന പെയിൻ കില്ലറുകളും ഒരുപിടിയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാലിതുപോലെ എല്ലാ സന്ദര്‍ഭങ്ങളിലും മുന്നും പിന്നും നോക്കാതെ പെയിൻ കില്ലറുകള്‍ കഴിച്ചുകൂടാ എന്നതാണ് സത്യം. ചില സന്ദര്‍ഭങ്ങളില്‍ പെയിൻ കില്ലര്‍ കഴിക്കാതിരിക്കേണ്ടി വരാം. അതല്ലെങ്കില്‍ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്തതിന് ശേഷം മാത്രമേ കഴിക്കാൻ സാധിക്കൂ.
അത്തരത്തിലുള്ള- അറിയേണ്ട ചില സന്ദര്‍ഭങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
നിങ്ങള്‍ക്ക് കരളിനോ വൃക്കയ്ക്കോ പ്രശ്നമുണ്ടെങ്കിലും ഈ അവയവങ്ങളെ ബാധിച്ചിരിക്കുന്ന ഏതെങ്കിലും വിധത്തിലുള്ള രോഗങ്ങളുണ്ടെങ്കില്‍ സ്വതന്ത്രമായി പെയിൻ കില്ലറുകള്‍ ഉപയോഗിക്കാതിരിക്കുക. ആവശ്യമുണ്ടെന്ന് തോന്നുന്ന സമയങ്ങളില്‍ കൃത്യമായി ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തതിന് ശേഷം മാത്രം പെയിൻ കില്ലര്‍ എടുക്കുക.
ഗര്‍ഭിണികളും യഥേഷ്ടം പെയിൻ കില്ലറുകള്‍ എടുത്തുകൂടാ. ചില മരുന്നുകളോ ഗുളികകളോ എല്ലാം ഗര്‍ഭസ്ഥശിശുവിന്‍റെ ജീവന് ആപത്താകാം എന്നതിനാലാണ് ഈ മുന്നൊരുക്കം. ഈ സന്ദര്‍ഭത്തിലും ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത ശേഷം തീരുമാനമെടുക്കുക.
ചിലര്‍ക്ക് ചില മരുന്നുകളോട് അലര്‍ജിയുണ്ടാകാം. ഇങ്ങനെയുള്ള അലര്‍ജി നേരത്തേ എപ്പോഴെങ്കിലും സംഭവിച്ചിട്ടുള്ളവരാണെങ്കില്‍ അവരും സ്വന്തം തീരുമാനപ്രകാരം പെയിൻ കില്ലറുകള്‍ വാങ്ങി കഴിക്കാതിരിക്കുന്നതാണ് ഉചിതം.
ലഹരി വസ്തുക്കള്‍ക്ക് അടിപ്പെട്ട് പോയ ചരിത്രമുള്ളവരും പെയിൻ കില്ലര്‍ സ്വതന്ത്രമായി ഉപയോഗിക്കരുത്. ഇവരും ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്തതിന് ശേഷം മാത്രം ഗുളികയെടുക്കുക. അതുപോലെ പതിവായി മദ്യപിക്കുന്നവരും പെയിൻ കില്ലറെടുക്കും മുമ്പ് ഡോക്ടറോട് ചോദിച്ചിരിക്കണം.
പതിവായി മറ്റേതെങ്കിലും മരുന്നോ ഗുളികയോ കഴിക്കുന്നവരും ഇതല്ലാതെ പെയിൻ കില്ലറുകള്‍ എടുക്കണമെങ്കില്‍ ഡോക്ടറുമായി സംസാരിക്കണം. കാരണം ചില മരുന്നുകള്‍ പെയിൻ കില്ലറുകളുമായി പ്രവര്‍ത്തിച്ച് അത് ദോഷമായി വരാൻ സാധ്യതയുണ്ട്.
ഏതെങ്കിലും വിധത്തിലുള്ള ശസ്ത്രക്രിയയ്ക്കോ, മെഡിക്കല്‍ പ്രൊസീജ്യറുകള്‍ക്കോ ശേഷവും പെയിൻ കില്ലറെടുക്കണമെങ്കില്‍ ഡോക്ടറുടെ അനുവാദം തേടണം.