
പഹല്‍ഗാം ആക്രമണത്തിലെ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു; കൂടുതല്‍ ദൃക്സാക്ഷികളുടെ മൊഴി എൻഐഎ രേഖപ്പെടുത്തും
ന്യൂഡൽഹി: പഹല്‍ഗാം ആക്രമണത്തില്‍ ഭീകരർക്കായി തിരച്ചില്‍ തുടരുന്നു. കൂടുതല്‍ ദൃക്സാക്ഷികളുടെ അടക്കം മൊഴി എൻഐഎ രേഖപ്പെടുത്തും.
വ്യോമസേന മേധാവി എയർ ചീഫ് മാർഷല്‍ എ.പി. സിങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിന് തക്ക മറുപടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആവർത്തിച്ചു.
പ്രതിരോധ മന്ത്രി എന്ന നിലയില്‍ ഇത് തന്റെ ഉത്തരവാദിത്തമാണെന്നും സൈനികർക്ക് പൂർണ്ണ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെത്തിയ ജാപ്പനീസ് പ്രതിരോധ മന്ത്രിയുമായി രാജ്നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീകരാക്രമണവും തുടർന്നുള്ള പശ്ചാത്തലവും കൂടിക്കാഴ്ചയില്‍ ചർച്ചയാകും. പാക്കിസ്താന് എതിരെ കൂടുതല്‍ നടപടികളിലേക്കും ഇന്ത്യ കടന്നേക്കും. സംഘർഷ സാഹചര്യം തുടരുന്നതിനിടെ പാകിസ്ഥാനില്‍ ഇന്ന് പാർലമെന്റ് സമ്മേളനം ചേരും. വൈകിട്ട് 5 മണിക്കാണ് സമ്മേളനം.