video
play-sharp-fill

‘മുസ്ലിങ്ങള്‍ക്കോ കശ്മീരികള്‍ക്കോ എതിരെ തിരിയരുത്’; സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നത്; നീതി ലഭിക്കണം;  പഹല്‍ഗാമില്‍ കൊല്ലപ്പെട്ട വിനയ് നര്‍വാളിന്‍റെ ഭാര്യ ഹിമാൻഷി

‘മുസ്ലിങ്ങള്‍ക്കോ കശ്മീരികള്‍ക്കോ എതിരെ തിരിയരുത്’; സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നത്; നീതി ലഭിക്കണം; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട വിനയ് നര്‍വാളിന്‍റെ ഭാര്യ ഹിമാൻഷി

Spread the love

ഡൽഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്‍റെ പേരില്‍ ആരും മുസ്ലിങ്ങള്‍ക്കും കശ്മീരികള്‍ക്കും എതിരെ തിരിയരുതെന്ന് ഭീകരക്രമണത്തില്‍ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്‍റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍.

സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും നീതി ലഭിക്കണമെന്നും ഹിമാൻഷി പറഞ്ഞു. ആരോടും വിദ്വേഷം പുലര്‍ത്തരുതെന്നും ഹിമാൻഷി പറഞ്ഞു.

അക്രമം കാണിച്ചവര്‍ക്ക് തക്കതായ മറുപടി നല്‍കണമെന്നും നീതി ലഭിക്കണമെന്നും ഹിമാൻഷി പറഞ്ഞു. വിനയ് നര്‍വാളിന്‍റെ 27ആം ജന്മദിനത്തില്‍ അദ്ദേഹത്തിന്‍റെ സ്വദേശമായ ഹരിയാണയിലെ കര്‍ണാലില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഹിമാൻഷി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ 16 നായിരുന്നു ഹിമാൻഷിയും വിനയ് നർവാളും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആറാം നാളാണ് വിനയ് പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിവാഹശേഷം മധുവിധു ആഘോഷിക്കാനായിരുന്നു ഇരുവരും കശ്മീരിലെത്തിയത്. നേവിയില്‍ ലഫ്റ്റ്നന്‍റ് കേണളായിരുന്ന വിനയ് ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയാണ്.