
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ ഭീകർക്ക് നേരിട്ട് സഹായം നൽകിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി എൻഐഎ. ഭീകരാക്രമണം നടപ്പാക്കിയ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്.
പഹൽഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിവരെയാണ് പിടികൂടിയിരിക്കുന്നതെന്നും എൻഎഐ വ്യക്തമാക്കി. ഇവർ 3 ഭീകരരുടെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്.
ഭീകരർ ലഷ്കർ ബന്ധമുള്ള ഭീകരരെന്ന് പിടിയിലായവർ മൊഴി നൽകിയതായി എൻഐഎ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 22നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group