
പഹല്‍ഗാം ആക്രമണം; കേന്ദ്രത്തെ എതിര്‍പ്പറിയിച്ച് പ്രാദേശിക പാര്‍ട്ടികള്‍; ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നത് നിര്‍ത്തിവെച്ചു
ഡൽഹി : പഹല്‍ഹാം ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടി സൈന്യം നിര്‍ത്തിവെച്ചു.
പ്രാദേശിക പാര്‍ട്ടികള്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് സൈന്യം നടപടി നിര്‍ത്തിവെച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ ഭീകരരുടെ വീടുകളടക്കമാണ് ഇതുവരെയായി തകര്‍ത്തത്.
പ്രദേശിക വികാരം എതിരാകുന്നുവെന്നും വീടുകള്‍ തകര്‍ക്കുമ്പോള്‍ സമീപമുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുവെന്നും പാര്‍ട്ടികള്‍ കേന്ദ്രത്തെ അറിയിച്ചു. നാഷണല്‍ കോണ്‍ഫറൻസ്, പി ഡി പി തുടങ്ങിയ കക്ഷികള്‍ കേന്ദ്രത്തെ എതിര്‍പ്പറിയിച്ചു. ഇതിനോടകം 13 വീടുകളാണ് തകര്‍ത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, വീടുകള്‍ തകര്‍ക്കുന്ന നടപടിക്കെതിരെ സിപിഎം നേതാവ് യൂസഫ് തരിഗാമി രംഗത്തെത്തി.
ഭീകരര്‍ക്കെതിരായ നടപടിയില്‍ നിരപരാധികളായ ബന്ധുക്കളെ പെരുവഴിയിലാക്കരുതെന്ന് സിപിഎം നേതാവ് യുസഫ് താരിഗാമി പറഞ്ഞു. ഭീകരർക്ക് എതിരായ നടപടിയില്‍ നിരപരധികള്‍ ശിക്ഷിക്കപ്പെടരുതെന്ന് നാഷണല്‍ കോണ്‍ഫറൻസ് നേതാക്കളും വ്യക്തമാക്കി. ഭീകരരുടെ വീടുകള്‍ തകർത്തപ്പോള്‍ പലയിടത്തും സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയതിനെതിരെ നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.