
ചെന്നൈ: പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരര്‍ വിമാനത്തില്‍ ഉണ്ടെന്ന സംശയത്തില്‍ ചെന്നൈ-കൊളംബോ വിമാനത്തില്‍ പരിശോധന.
6 ഭീകരർ ചെന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കൊളംബോ വിമാനത്താവളത്തില്‍ വിശദമായ പരിശോധന നടത്തിയത്. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലാണ് പരിശോധന.
അതേസമയം, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് വിമാന കമ്ബനി അറിയിച്ചു. ചെന്നൈ ഏരിയ കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള അറിയിപ്പിനെ തുടർന്നായിരുന്നു പരിശോധന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലെ പ്രത്യേക പരിശോധന കാരണം സിംഗപ്പൂരിലേക്ക് ഷെഡ്യൂള്‍ ചെയ്ത തങ്ങളുടെ വിമാനം വൈകുമെന്ന് എയർലൈൻസ് അറിയിച്ചു. ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വിമാനം സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കിയതായി എയർലൈൻ അറിയിച്ചു. ഇന്ത്യൻ അധികൃതരുടെ അറിയിപ്പിനെത്തുടർന്നാണ് ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക തെരച്ചില്‍ നടത്തിയത്.
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേർ ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ ഉണ്ടായിരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.