ചുരുളഴിയാതെ ഹെസ്ബുള്ളയെ ഞെട്ടിച്ച പേജര്‍ സ്ഫോടനം; മലയാളി റിന്‍സണ്‍ ജോണ്‍സൺ ഒളിവിൽ: ഇയാളുടെ നോര്‍ട ഗ്ലോബലിന് ഇസ്രയേലില്‍ നിന്നും 14.31 കോടി കിട്ടി: എന്തിന് എന്ന ചോദ്യമുയരുന്നു
ലബനോന്‍: ലെബനോണില്‍ ഹെസ്ബുള്ള തീവ്രവാദികള്‍ക്ക് സ്ഫോകടവസ്തുക്കള്‍ നിറച്ച പേജറുകള്‍ നല്‍കി സ്ഫോടനത്തിലൂടെ 37 പേരുടെ മരണത്തിനും 3000 പേരുടെ പരിക്കിനും വഴിയൊരുക്കിയ മലയാളി റിൻസന്‍ ജോണ്‍സന്‍ ഇപ്പോഴും ഒളിവിലാണ്.
അതേ സമയം റിണ്‍സണ്‍ ജോണ്‍സന്റെ ഉടമസ്ഥതയിലുള്ള കമ്ബനിയെന്ന് പറയുന്ന നോര്‍ട ഗ്ലോബലിന് ഇസ്രയേലിലെ ഒരു ബാങ്കില്‍ നിന്നും 14.31 കോടി രൂപ കിട്ടിയതായി റിപ്പോര്‍ട്ടുകള്‍. എങ്കിലും ഹെസ്ബുള്ള എന്ന തീവ്രവാദഗ്രൂപ്പിനെ ഞെട്ടിച്ച പേജര്‍ ബോംബ് സ്ഫോടനത്തിന്റെ പിന്നില്‍ ആരെന്ന കാര്യം ചുരുളഴിയാതെ കിടക്കുകയാണ്.
റിണ്‍സണ്‍ ജോണ്‍സണെ കാണാനില്ലെന്ന നോട്ടീസ് നോര്‍വ്വെയിലെ ഓസ് ലോ പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നോര്‍ട ഗ്ലോബല്‍ എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബള്‍ഗേറിയയിലാണ്. അതിന്റെ ഉടമയായി കാണിച്ചിരിക്കുന്നത് റിണ്‍സണ്‍ ജോണ്‍സനെ തന്നെയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റിണ്‍സണ്‍ ജോണ്‍സണെ കാണാനില്ലെന്ന നോട്ടീസ് നോര്‍വ്വെയിലെ ഓസ് ലോ പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ നോര്‍വ്വെ പൊലീസ് അന്വേഷിച്ചുവരികയാണ്. നോര്‍വ്വെയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന റിന്‍സണ്‍ ജോണ്‍സന് നോര്‍വ്വെ പൗരത്വം കൂടിയുണ്ട്.
ഹോങ്കോങ്ങിലെ ഒരു കമ്പനിക്ക് പേജറുകള്‍ നല്‍കിയതിനാണ് നോര്‍ട ഗ്ലോബല്‍ ലിമിറ്റഡിന് ഇസ്രയേലിലെ ഒരു ബാങ്ക് ഈ തുക നല്‍കിയിരിക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടപാടുകളുടെ പണം എന്ന നിലയ്‌ക്കാണ് ഇത്രയും തുക നല്‍കിയിരിക്കുന്നത്.
എന്നാല്‍ നോര്‍വ്വേയിലെ നോര്‍ട ഗ്ലോബല്‍ ലിമിറ്റഡ് ഈ പണം മുഴുവന്‍ ഹംഗറിയിലെ ബിഎസി കണ്‍സള്‍ട്ടിംഗിന് അയച്ചുകൊടുത്തിട്ടുണ്ട്. വളരെ സങ്കീര്‍ണ്ണമായ പണമിടപാടാണ് പേജര്‍ വില്‍പനയുടെ ഭാഗമായി നടന്നിരിക്കുന്നത്.
ഹംഗറിയിലെ ബിഎസി കണ്‍സള്‍ട്ടിംഗിന് പേജര്‍ ബോംബ് സ്ഫോടനവുമായി ബന്ധമുള്ളതായി പറയുന്നു. ബാര്‍സൊനി അര്‍സിഡിയകൊനോ ആണ് ബിഎസി കണ്‍സള്‍ട്ടിംഗിന്റെ സിഇഒ. ലെബനനിലെ ഹെസ്ബുള്ള കേന്ദ്രങ്ങളില്‍ പൊട്ടിത്തെറിച്ച പേജറുകളുടെ ട്രേഡ് മാര്‍ക് തായ് വാനിലെ ഒരു കമ്പനിയുടേതാണ്.
തായ് പെ (തായ് വാന്‍) കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ ലോഗോ ആണ് പൊട്ടിത്തെറിച്ച പേജറുകളുടെ മുകളില്‍ ഉള്ളത് ഗോള്‍ഡ് അപ്പോളോ എന്ന കമ്പനിയുടെ ലോഗോ ആണ് പേജറുകളില്‍ ഉള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ ഈ പേജറുകള്‍ നിര്‍മ്മിച്ചത് ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള ബിഎസി കണ്‍സള്‍ട്ടിംഗ് ആണെന്ന് പറയുന്നു.
എന്നാല്‍ റിണ്‍സണ്‍ ജോണ്‍സണ്‍ ജോലി ചെയ്യുന്ന(ഇയാളുടെ പേരില്‍ ആണ് നോര്‍ട ഗ്ലോബല്‍ ലിമിറ്റഡ് എന്ന കമ്പനി ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പുറയുന്നു) നോര്‍വ്വെയിലെ നോര്‍ട ഗ്ലോബല്‍ തന്നെയാണ് ബീപറുകള്‍ക്കുള്ള ഓര്‍ഡറുകള്‍ ഹോങ്കോംഗില്‍ നിന്നും ഹംഗറിയിലെ ബിഎസി കണ്‍സള്‍ട്ടിംഗിന് നല്‍കിയതെന്ന് കമ്പനി സിഇഒ ബാര്‍സൊനി അര്‍സിഡിയകൊനോ രഹസ്യപ്പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.
ഹോങ്കോങ്ങില്‍ നിന്നും ഈ ബീപറുകള്‍ നോര്‍വ്വെ കമ്പനിയായ നോര്‍ട ഗ്ലോബലിന് അയച്ചുകൊടുത്തതായും സിഇഒ ബാര്‍സൊനി അര്‍സിഡിയകൊനോ പറയുന്നു. ഹോങ്കോങ്ങിലെ കമ്പനിക്ക് സേവനം നല്‍കിയതിനാണ് റിണ്‍സണ്‍ ജോണ്‍സന്റെ നോര്‍ട ഗ്ലോബലിന് പണം നല്‍കിയിരിക്കുന്നത്. പക്ഷെ ഹോങ്കിങ്ങിനെ ഈ കമ്പനി ആരുടേതാണെന്നോ എന്ത് സേവനമാണ് അവര്‍ നല്‍കുന്നതെന്നോ അറിവായിട്ടില്ല.
ബീപറുകള്‍ എന്നത് പേജറുകള്‍ക്കുള്ള മറ്റൊരു വിളിപ്പേരാണ്. ഒരു സന്ദേശം വരുമ്പോള്‍ പേജറില്‍ ബീപ് ശബ്ദം വരും. അതിനാലാണ് പേജറുകളെ ബീപറുകള്‍ എന്ന് വിളിക്കുന്നത്. അതേ സമയം ഇസ്രയേല്‍ ബാങ്കില്‍ നിന്നും പണം നോര്‍വ്വെ കമ്പനിയിലേക്ക് പോയിരിക്കുന്ന അക്കൗണ്ടിന്റെ ഉടമ ആരാണെന്നതും അന്വേഷിച്ചുവരികയാണ്. റിൻസന്‍ ജോണ്‍സന്‍ യുഎസിലേക്ക് കടന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
പേജറുകള്‍ വഴി സ്ഫോടനം നടത്തിയത് ഇസ്രയേല്‍ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ സൈക്കോളജിക്കല്‍ യുദ്ധതന്ത്രമാണെന്നും വിദഗ്ധര്‍ പറയുന്നു. ഹെസ്ബുള്ളയുടെ അധീശത്വത്തെ ഞെട്ടിക്കുക വഴി അവരെ മാനസികമായി ദുര്‍ബലപ്പെടുത്തുകയായിരുന്നു ലക്ഷ്യം