കൊറോണ വൈറസ് ബാധ : തദ്ദേശ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഊർജ്ജിത നടപടിയുമായി കോട്ടയം ജില്ലാ പഞ്ചായത്ത് ; ക്വാറന്റൈയിനിൽ കഴിയുന്നവർക്ക് സഹായമെത്തിച്ച തിരുവാർപ്പ് മാതൃക ജില്ല മുഴുവനും
സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് രോഗബാധയെ തുരത്താൻ കോട്ടയം ജില്ലയിലെ ഊർജ്ജിത നടപടിയുമായി ജില്ലാ പഞ്ചായത്ത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏകോപ്പിച്ച് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് ഊർജ്ജിതമാക്കും. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളിൽ കൊറോണ സെല്ലും ബ്ലോക്ക് അടിസ്ഥാനത്തിൽ കൊറോണ കെയർ സെന്ററുകളും തുറക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരുടെ ഓഫീസുകളായിരിക്കും യഥാക്രമം കൊറോണ സെല്ലും കൊറോണ കെയർ സെന്ററുമായി പ്രവർത്തിക്കുക. ഗ്രാമപഞ്ചായത്ത് , […]