video

00:00

തമിഴ്‌നാട്ടിലെ തീവ്രവാദികൾക്ക് കാറുകൾ: കേസിലെ ഒന്നാം പ്രതിയ്ക്കു ജാമ്യം ലഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: തമിഴ്‌നാട്ടിലെ അൽ ഉമ്മ തീവ്രവാദികൾക്കു കാറുകൾ വിതരണം ചെയ്ത കേസിലെ ഒന്നാം പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ അബ്ദുൾ റസാഖിന്റെ മകൻ ഇല്യാസി (37)നെയാണ് അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ഗോപകുമാർ ജാമ്യത്തിൽ വിട്ടയച്ചത്. പ്രതി ഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഒരു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും കാറുകൾ വാടകയ്‌ക്കെടുത്തു തട്ടിക്കൊണ്ടു പോയ സംഘം തമിഴ്‌നാട്ടിൽ അൽ ഉമ്മ തീവ്രവാദികൾക്കു കൈമാറുകതയായിരുന്നു. […]

സംസ്ഥാനത്തെ ലോക്ക് ഡൗൺ: വീട്ടിലിരിക്കാൻ പറഞ്ഞാൽ കേൾക്കാത്ത 128 പേർക്കെതിരെ കോട്ടയം ജില്ലയിൽ പൊലീസ് കേസ്; വഴിയിലിറങ്ങിയാൽ ബുധനാഴ്ചയും കേസെടുക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിനം പറഞ്ഞാൽ അനുസരിക്കാതെ അനാവശ്യമായി വാഹനവുമായി റോഡിലിറങ്ങിയ 128 പേർക്കെതിരെ ജില്ലാ പൊലീസ് കേസെടുത്തു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബുധനാഴ്ച നടപടികൾ കൂടുതൽ കർശനമാക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച നഗരത്തിൽ നൂറിലേറെ സ്വകാര്യ വാഹനങ്ങൾ എത്തിയിരുന്നതായാണ് പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ഉച്ചവരെ പൊലീസ് ജില്ലയിൽ കർശനമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. എന്നാൽ, ആദ്യ ഘട്ടത്തിൽ നിർദേശങ്ങൾ നൽകിയിട്ടും ആളുകൾ സഹകരിക്കാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് പൊലീസ് […]

കോവിഡിനായി രാജ്യത്ത് സാമ്പത്തിക പാക്കേജ്: 15,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു; അന്ധവിശ്വാസങ്ങളിലും വ്യാജ പ്രചാരണങ്ങളിലും വിശ്വസിക്കരുത്; കൊറോണയിൽ ശക്തമായ നടപടികളുമായി പ്രധാനമന്ത്രി; ഏപ്രിൽ 14 വരെ വീടിനുള്ളിൽ ഇരിക്കേണ്ടി വരും; മലയാളിയുടെ വിഷു ആഘോഷവും കൊറോണ തകർക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. 15000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തിയിരിക്കുന്നത്. ആരോഗ്യ മേഖലയ്ക്കു വേണ്ടി മാത്രം പ്രത്യേക സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഏപ്രിൽ 13 വരെ രാജ്യത്തെ ജനങ്ങൾ വീട്ടിൽ ഇരിക്കേണ്ടി വരും. മലയാളിയുടെ ആഘോഷമായ വിഷുവിനെയും ഇത് ബാധിക്കും. ഏപ്രിൽ 14 നാണ് ഈ വർഷം വിഷു. ഈ സാഹചര്യത്തിൽ വിഷുവിന്റെ വിപണിയും അടച്ചു പൂട്ടലിനെ […]

കൊറോണ വൈറസ് ബാധ: രാജ്യം മുഴുവൻ അടച്ചിടാൻ പ്രധാനമന്ത്രി; രാജ്യം മുഴുവൻ ലോക് ഡൗൺ; ഒരാൾ പോലും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്….! കർശനടപടിയ്ക്കു നിർദേശം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ അടച്ചിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. മാധ്യമങ്ങൾക്കു മുന്നിൽ എത്തി രാജ്യത്തെ അഭിസംബോധന ചെയ്തശേഷമാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. അടുത്ത 21 ദിവസത്തേയ്ക്കാണ് രാജ്യം മുഴുവൻ അടച്ചിടാൻ പ്രധാനമന്ത്രി അ്ഹ്വാനം ചെയ്തിരിക്കുന്നത്. ഒരാൾ പോലും വീട്ടിൽ നിന്നും പുറത്തിറങ്ങാതെ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഹ്വാനം ചെയ്തു. ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ രാജ്യത്തെ സമ്പൂർണ ലോക്ഡൗൺ നിലവിൽ വരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള പരീക്ഷണ ഘട്ടത്തിൽ രാജ്യത്തെ എല്ലാവരും ഒന്നിച്ചു നിന്നു. ജനത […]

കൊറോണ വൈറസ് ബാധ : കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉള്ള മരുന്നുകൾ വിതരണം ചെയ്തു. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ വെച്ച് കിഴുവിലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്.ശ്രീകണ്ഠനും ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ എം കെ എം മിനിയും എസ്.എച്ച്.ഒ വി.വി.ദ്വീപിന് നൽകി ഉദ്ഘാടനം ചെയ്തു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 24 മണിക്കൂറും ജോലി ചെയ്യുന്ന പൊലീസുകാരുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ വേണ്ടിയാണ് […]

കോവിഡ് 19 രോഗ നിയന്ത്രണ ബോധവൽക്കരണം നടന്നു

സ്വന്തം ലേഖകൻ പാലാ:കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിലെ യൂത്ത് കോഡിനേറ്റർമാരുടെ നേത്യതത്തിൽ കോവിഡ് 19 വൈറസ് തടയുവാൻ ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായി പാലാ ടൗണിൽ സാനിറ്റെഡർ, മാസ്‌ക്, ഹാൻഡ് വാഷ് സോപ്പു ഉപയോഗിച്ചും കൈകൾ കഴുകുന്നതിന് സൗകര്യംമൊരുക്കി. ഓട്ടോ തൊഴിലാളികൾ പൊതുജനങ്ങൾ ഉൾപ്പെടയുള്ളവർ സൗകര്യം പ്രയോജനപ്പെടുത്തി. യൂത്ത് കോഡിനേറ്റർമാരായ ബിബിൻ രാജ്, ടോണി ജോസഫ്, ലിൻസ് ജോസഫ്, സ്‌നേഹ പ്രകാശ് കേരള വോളന്റി യൂത്ത് ആക്ഷൻഫോഴ്‌സ് അംഗങ്ങൾ ശ്രീജിത്ത് കെ.എസ്, റെണൾഡ് തുടങ്ങിയവർ നേതൃത്വം നല്കി.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറയുന്നതിനും പുല്ലുവില കൽപ്പിച്ച് മലയാള മനോരമയുടെ സഹസ്ഥാപനം: സംസ്ഥാനം മുഴുവൻ അടച്ചിട്ടിട്ടും വടവാതൂരിലെ എം.ആർ.എഫ് കമ്പനി തുറന്ന് പ്രവർത്തിക്കുന്നു: കളക്ടർ അടപ്പിച്ചിട്ടും എം.ആർ.എഫിൽ തൊഴിലാളികൾക്ക് അടിമപ്പണി

സ്വന്തം ലേഖകൻ കോട്ടയം: പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറയുന്ന വാക്കിന് പുല്ലുവില കൽപ്പിച്ച് തൊഴിലാളികളെ പണിയെടുപ്പിച്ച് മലയാള മനോരമയുടെ സഹസ്ഥാപനമായ വടവാതൂർ എം.ആർ.എഫ്. രാവിലെ ജില്ലാ കളക്ടർ ഇടപെട്ട് അടപ്പിച്ചിട്ടും ഫാക്ടറി ഇപ്പോഴും തുറന്ന് പ്രവർത്തിക്കുകയാണ്. സാനിറ്റൈസറോ , ഹാൻഡ് വാഷ് സംവിധാനമോ , മറ്റു സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെയാണ് കമ്പനി തുറന്ന് പ്രവർത്തിക്കുന്നത്. സർക്കാർ കർശന നടപടി ക്രമങ്ങൾ പ്രഖ്യാപിച്ചിട്ടും അതൊന്നും നടപ്പാക്കാതെയാണ് വടവാതൂരെ ടയർ കമ്പനി പ്രവർത്തിക്കുന്നത്. പ്രതിദിനം മൂവായിരത്തോളം ആളുകളാണ് ജോലി ചെയ്യുന്നത്. മൂന്ന് ഷിഫ്റ്റുകളാണ് കമ്പനിയിൽ ഉള്ളത്. രാവിലെ 7 […]

കൊറോണ വൈറസ് ബാധ ; കേരളത്തിൽ രോഗബാധിതരുടെ എണ്ണം നൂറ് കടന്നു ; പൊതുസ്ഥലത്ത് അഞ്ചിലധികം ആളുകൾ ഒത്തുകൂടരുത് : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം പതിനാല് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ആറുപേർ കാസർകോട് ജില്ലക്കാരും രണ്ടുപേർ കോഴിക്കോടുകാരുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. പൊതുസ്ഥലത്ത് അഞ്ചിലധികം ആളുകൾ ഒത്തുകൂടരുത് കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സാധനങ്ങൾ പൂഴ്ത്തിവയ്ക്കുകയോ വിലകൂട്ടി വിൽക്കുകയോ ചെയ്താൽ കർശനനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. സുഗമമായ മാധ്യമപ്രവർത്തനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. […]

കൊറോണയിലെ സർക്കാർ നിർദേശം ലംഘിച്ചു: കോട്ടയം നഗരത്തിൽ 17 പേർക്കെതിരെ പൊലീസ് കേസ്; കുടുങ്ങിയവരിൽ കാറിനുള്ളിലിരുന്ന് മദ്യപിച്ച യുവാക്കളും; പ്രതിയാക്കപ്പെട്ടവർക്ക് ആറു മാസം തടവും പതിനായിരം രൂപ പിഴയും

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന സർക്കാരിന്റെ കൊറോണ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ നിരോധനം ലംഘിച്ച് കോട്ടയം നഗരത്തിൽ കറങ്ങി നടന്ന 17 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് പരിശോധന സ്ഥലത്തേയ്ക്കു മദ്യവുമായി എത്തിയ നാലു യുവാക്കളെയും പൊലീസ് പിടികൂടി. ഇവർക്കെതിരെ കാറിനുള്ളിലിരുന്നു മദ്യപിച്ചതിനു കേസും രജിസ്റ്റർ ചെയ്തു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു പേർക്കെതിരെയും വെസ്റ്റ് പൊലീസ് പതിനഞ്ചു പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് ചൊവ്വാഴ്ച രാവിലെ മുതൽ നൂറ് കണക്കിന് ആളുകളാണ് കോട്ടയം […]

ഇടുക്കി ജില്ലയിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ; അതിർത്തിയിൽ വാഹനങ്ങൾ തടയും

സ്വന്തം ലേഖകൻ ഇടുക്കി: കൊറേണ വൈറസ് ബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇടുക്കി ജില്ലയിൽ യാത്രകൾക്ക് നിയന്ത്രണം. ജില്ലയിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. മറ്റു ജില്ലകളിൽ നിന്ന് ഇടുക്കിയിലേക്ക് എത്തുന്ന യാത്രക്കാരെ അതിർത്തികളിൽ തടയുമെന്ന് പൊലീസ് അറിയിച്ചു . ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു നിരത്തുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കാസർഗോഡ് ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. അതിനുപുറമെ എറണാകുളത്തും പത്തനംതിട്ടയിലും […]