കോട്ടയത്തിന് ദുഖ വെള്ളി: ഒറ്റ ദിവസം പൊലിഞ്ഞത് അഞ്ചു ജീവൻ; അപകടങ്ങൾ നാലെണ്ണം..!
ജി.കെ വിവേക് കോട്ടയം: ജില്ലയ്ക്ക് ദുഖവെള്ളി സമ്മാനിച്ച് അപകടങ്ങളും അപകട മരണങ്ങളും. കേരളം മുഴുവൻ നടുങ്ങിയ ദേവനന്ദയുടെ നിര്യാണ വാർത്ത കേട്ടുണർന്ന കോട്ടയത്തിന് ഇന്നലെ കാണേണ്ടി വന്നത് അഞ്ചു മരണങ്ങളാണ്. റോഡുകളിൽ മൂന്നു പേർ പിടഞ്ഞു മരിച്ചപ്പോൾ, രണ്ടു ജീവനുകൾ കിണറ്റിൽ ശ്വാസം മുട്ടി നഷ്ടമാകുകയായിരുന്നു. ഇന്നലെ രാവിലെ 11.30 നാണ് ഇത്തിത്താനത്ത് ആദ്യ മരണം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന 103 കാരി വയോധിക മിനിലോറി ഇടിച്ചാണ് മരിച്ചത്. തൃക്കൊടിത്താനം വെങ്കോട്ടയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഇവർ അപകടത്തിൽ മരിച്ചത്. മാടപ്പള്ളി കോളനി […]
എം.സി റോഡിൽ വീണ്ടും മിന്നൽ കാലനായി: കെ.എസ്.ആർ.ടി.സിയുടെ മിന്നലിടിച്ച് ഏറ്റുമാനൂരിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; അപകടം ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിൽ
സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ വീണ്ടും മിന്നലിന്റെ സംഹാര താണ്ഡവം. അമിത വേഗത്തിൽ പാഞ്ഞെത്തിയ കെ.എസ്.ആർ.ടി.സിയുടെ മിന്നൽ ബസ് ബൈക്ക് യാത്രക്കാരന്റെ ജീവനെടുത്തു. മിന്നലിനു മുന്നിൽ കുടുങ്ങിയ ബൈക്ക് 40 മീറ്ററോളം ദൂരം വലിച്ചു നീക്കി കൊണ്ടു പോയി. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിനു മുന്നിലായിരുന്നു ദാരുണമായ അപകടം. അപകടത്തിൽ ഏറ്റുമാനൂർ സിയോൺ കവലയിൽ വാടകയ്ക്കു താമസിക്കുന്ന വയനാട് സുൽത്താൻബത്തേരി മീനങ്ങാടി വളവയിൽ പേപ്പതിയിൽ പി.എം. ഷിബു (48) മരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. തിരുവന്തപുരത്തു നിന്നു സുൽത്താൻബത്തേരിയ്ക്കു […]
ഇത്തിത്താനത്ത് വീണ്ടും അപകടം: നൂറ്റിമൂന്ന് കാരിയ്ക്കു പിന്നാലെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മരിച്ചത് മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ; മാടപ്പള്ളി ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾ മാറ്റി വച്ചു
അപ്‌സര കെ.സോമൻ കോട്ടയം: ഇത്തിത്താനത്ത് നൂറ്റൊന്നു കാരിയുടെ മരണത്തിനു പിന്നാലെ വീണ്ടും അപകടം. വെള്ളിയാഴ്ച രാവിലെ മിനി ലോറി തലയിലൂടെ കയറിയിറങ്ങി 103 വയസുകാരി മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാത്രിയിലുണ്ടായ അപകടത്തിൽ മുപ്പതുകാരൻ മരിച്ചത്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുന്നിലുണ്ടായ അപകടത്തിൽ മാടപ്പള്ളി സഹകരണ ബാങ്ക് ജീവനക്കാരനായ മാടപ്പള്ളി താഴത്തുവല്യനാൽ വീട്ടിൽ ജേക്കബ് ജോസഫ് (30)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതരയ്ക്കായിരുന്നു അപകടം. ശനിയാഴ്ച മാടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾ നടക്കാനിരിക്കെയായിരുന്നു. ഇതിന്റെ ഭാഗമായി ബാങ്കിനു മുന്നിലും സമീപ പ്രദേശങ്ങളിലും […]
യൂണിഫോം ഇട്ട ഗുണ്ടകൾ: പൊലീസ് പരിശോധന നിർത്താൻ സമരം ചെയ്ത ഓട്ടോ ഡ്രൈവർമാരെ ഓട്ടോ ഗുണ്ടകൾ തിരിഞ്ഞു കൊത്തി; ഓട്ടോ ഡ്രൈവറുടെ വേഷണത്തിൽ നടക്കുന്ന ഗുണ്ടകൾ തല തല്ലിപ്പൊളിച്ചത് സഹപ്രവർത്തകന്റെ
തേർഡ് ഐ ബ്യൂറോ കോട്ടയം: മീറ്ററുകൾ പരിശോധിക്കുന്നതിനെതിരെ സമരം ചെയ്യുകയും, ഓട്ടോറിക്ഷകൾ നിരത്തിലിറക്കാതെ പണിമുടക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർമാരെ തിരിഞ്ഞു കൊത്തി യൂണിഫോം ഇട്ട ഗുണ്ടകൾ. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ രതീഷിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത് കാക്കി യൂണിഫോം ഇട്ട്, ഓട്ടോറിക്ഷ ഓടിച്ചിരുന്ന കൊടും ക്രിമിനലുകളും ഗുണ്ടകളും സംഘം ചേർന്നായിരുന്നു. വധശ്രമവും മോഷണവും അടക്കം മുപ്പതോളം കേസുകളിൽ പ്രതിയാണ് ഓട്ടോ ഡ്രൈവറായ രതീഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിന്റെ സംഘത്തലവൻ മൊട്ട പ്രകാശ്. നഗരത്തിലെ അനാശാസ്യ പ്രവർത്തകരായ സ്ത്രീകളുടെ ഓട്ടങ്ങളാണ് ഈ […]
നഗരമധ്യത്തിൽ ഓട്ടോഡ്രൈവറുടെ തല തല്ലിപ്പൊളിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ; പിടിയിലായത് മൊട്ട പ്രകാശിന്റെ ക്വട്ടേഷൻ സംഘത്തലവൻ
സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ ഓട്ടോ ഡ്രൈവറുടെ തല തല്ലിപ്പൊളിക്കുകയും, പോക്കറ്റടിക്കുകയും ചെയ്ത കേസിൽ ക്രിമിനലിന്റെ ഗുണ്ടാ സംഘാംഗമായ യുവാവിനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം കുഴിമറ്റം തൂക്കതലയ്ക്കൽ ആൽബി ഡേവിഡിനെയാണ്(38) ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാന്റാൻഡിലെ ഓട്ടോ ഡ്രൈവർ മാങ്ങാനം കൈതേപ്പാലം സ്വദേശി കെ.എ രതീഷിനെ (38) ആക്രമിച്ചാണ് ഗുണ്ടാ സംഘം, പണം മോഷ്ടിച്ചത്. കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം രതീഷിന്റെ തലയിൽ കരങ്കല്ല് കൊണ്ട് […]
മണ്ണിനടിയിൽ കിടന്നപ്പോഴും ജോയി ജീവനു വേണ്ടി പിടഞ്ഞു; മുഖം മുഴുവനും മണ്ണു മൂടി സാജു; കിണറ്റിൽ കുടുങ്ങിക്കിടന്ന രണ്ടു ജിവനുകൾക്കായി അവസാനം വരെയും കിണഞ്ഞു പരിശ്രമിച്ച് നാട്ടുകാരും അഗ്നിരക്ഷാസേനയും
സ്വന്തം ലേഖകൻ കോട്ടയം: കിണറ്റിലെ മണ്ണിടിഞ്ഞു വീഴുമ്പോൾ, കിണറിനുള്ളിൽ കിടന്ന് ശ്വാസം മുട്ടുകയായിരുന്നു ആ രണ്ടു ജീവനുകൾ. അയർക്കുന്നം പുന്നത്തുറക്കടവിൽ കിണറിടിഞ്ഞു വീണു മരിച്ച രണ്ടു പേരും അരമണിക്കൂറിൽ താഴെ സമയം മാത്രമാണ് മണ്ണിനടിയിൽ കിടന്നത്. പക്ഷേ, ഇരുവരുടെയും ജീവൻ രക്ഷിക്കാൻ നാട്ടുകാർക്കും തൊഴിലാളികൾക്കും സാധിച്ചില്ല. അപകടത്തിൽ മരിച്ച അയർക്കുന്നം പൂവത്താനം സാജു (46) , മഴുവൻ ചേരി കാലായിൽ ജോയി (48 ) എന്നിവരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം രണ്ടു പേരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടു […]
കമലാകുട്ടപ്പൻ നിര്യാതയായി
കുമാരനല്ലൂർ: പാണംപറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കമലാക്കുട്ടപ്പൻ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് (29) രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ – മോഹനൻ, പരേതനായ ശശി, രാധ. മരുമക്കൾ – പരേതനായ ശിവരാമൻ, വിജയമ്മ, കുമാരി.
ഭരണകൂടഭീകരത അവസാനിപ്പിക്കണം: യൂത്ത്ഫ്രണ്ട് (എം)
സ്വന്തം ലേഖകൻ കോട്ടയം: ഇന്ത്യയുടെ ഐക്യവും അഘണ്ടതയും തകർക്കുന്ന തരത്തിൽ ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ഉദ്ദേശത്തോടു കൂടി ബി.ജെ.പി സർക്കാർ ജാതിയുടെ പേരിൽ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കകയാണെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയെ കുരുതിക്കളമാക്കി മാറ്റിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രധിഷേധിച്ച് കേരളാ യൂത്ത്ഫ്രണ്ട് (എം) ൻ്റെ നേത്യത്വത്തിൽ കോട്ടയം ഗാന്ധി പ്രതിമക്ക് മുന്നിൽ എടുത്ത ഭികര വിരുദ്ധ പ്രതിജ്ഞ ചൊല്ലു കൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് സംസ്ഥന പ്രസിഡൻ്റ് അജിത്ത് […]
അയ്മനം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി
സ്വന്തം ലേഖകൻ അയ്മനം: അയ്മനം കല്ലുമട സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി അഞ്ചൽ ആലഞ്ചേരി ഗായത്രിമഠത്തിൽ ത്യാഗരാജൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി അജിനാരായണൻ പൂഞ്ഞാറിന്റെയും സഹശാന്തി രാജീവ് ചങ്ങനാശേരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. കൊടിയേറ്റിന്റെ ഭാഗമായി ക്ഷേത്രത്തിൽ വിവിധ പൂജകളും വഴിപാടുകളും നടന്നു. കൊടിയേറ്റിനു ശേഷം പുഷ്പാഭിഷേകം നടത്തി. രാത്രിയിൽ കൊടിയേറ്റ് സദ്യയും, വെടിക്കെട്ടും നടന്നു. കൊടിയേറ്റിനു മുന്നോടിയായി മധു വടക്കുമുറി സമർപ്പിച്ച കൊടിമരത്തിന്റെ ഘോഷയാത്ര നടന്നു. ചാലാശേരിയിലായ പുല്ലത്തിൽ പറമ്പിൽ നരേന്ദ്രന്റെ പുരയിടത്തിൽ നിന്നുമാണ് കൊടിമരം ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചത്. ഗുരുദേവ പ്രതിഷ്ഠാ […]