ടിക് ടോക് താരങ്ങളാണോ നിങ്ങൾ ….? എങ്കിൽ എക്‌സൈസിന്റെ നേതൃത്വത്തിൽ ടിക് ടോക് മത്സരം സംഘടിപ്പിക്കുന്നു ; മികച്ച വീഡിയോയ്ക്ക് ഐപാഡ് സമ്മാനം
സ്വന്തം ലേഖകൻ തിരുവനന്തപുരം: ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എക്‌സെസ് ടിക് ടോക് താരങ്ങൾക്കായി മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ലഹരി വർജന മിഷനായ വിമുക്തിയാണ് ടിക് ടോക് മത്സരം സംഘടിപ്പിക്കുന്നത്. ലഹരി മരുന്നിന്റെ ഉപയോഗം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ടിക് ടോക് മത്സരം. മത്സരത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച വീഡിയോക്ക് ഐപാഡ് ആയിരിക്കും സമ്മാനമായി ലഭിക്കുക. ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശമുയർത്തുന്ന വിമുക്തിയുടെ തീവ്ര ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് […]