ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി: തീരാതെ ദുരൂഹത; സംശയത്തിൽ നാട്ടുകാർ: മൃതദേഹം ആരെങ്കിലും ആറ്റിൽ തള്ളിയതെന്നും ആരോപണം
ക്രൈം ഡെസ്‌ക് കൊല്ലം: കുഞ്ഞുദേവനന്ദയുടെ മൃതദേഹം വീടിനു സമീപത്തെ ആറ്റിൽ നിന്നും കണ്ടെത്തിയ സാഹചര്യത്തിൽ സംശയം തീരാതെ നാട്ടുകാർ. മൃതദേഹം കണ്ടെത്തിയ സാഹചര്യത്തിൽ ഇത് എങ്ങിനെ ഇവിടെ എത്തി എന്ന സംശയമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം പകൽ മുഴുവൻ കുട്ടിയ്ക്കായി നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, രാവിലെ ആറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. മൃതദേഹം ആരോ ഇവിടെ കൊണ്ടിട്ടതാവാം എന്നും നാട്ടുകാർ സംശയിക്കുന്നു. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് ദേവനന്ദയെ വീട്ടിൽ നിന്നും […]