play-sharp-fill

വാളയാറിൽ ജീവനൊടുക്കിയ പെൺകുട്ടികളുടെ ചിത്രം വച്ച് സോഷ്യൽ മീഡിയയിൽ നീതിയ്ക്കായി പ്രചാരണം: നിയമം ലംഘിച്ച് നീതിയ്ക്കായി മുറവിളി കൂട്ടണോ..? പെൺകുട്ടികളുടെ ചിത്രം പ്രചരിപ്പിക്കുന്നത് ക്രിമിനൽക്കുറ്റം

ക്രൈം ഡെസ്‌ക് കോട്ടയം: വാളയാറിൽ ക്രൂരമായ പീഡനത്തിനിരയാകുകയും, ജീവനൊടുക്കുകയും, എന്നാൽ, സർക്കാരിന്റെയും പൊലീസിന്റെയും അനാസ്ഥയുടെ രക്തസാക്ഷികളായി നീതി നിഷേധിക്കുകയും ചെയ്ത പെൺകുട്ടികളുടെ ചിത്രം വച്ച് സോഷ്യൽ മീഡിയയിൽ പ്രതിഷേധം. പെൺകുട്ടികളുടെയും മാതാപിതാക്കളുടെയും ചിത്രം സഹിതമാണ് സോഷ്യൽ മീഡിയയിൽ പലരും നീതിയ്ക്കു വേണ്ടിയുള്ള ക്യാമ്പെയിനിന്റെ ഭാഗമാകുന്നത്. ഇത് അക്ഷരാർത്ഥത്തിൽ മരിച്ചു പോയ ആ പെൺകുട്ടികളോടും, ഇവരുടെ കുടുംബത്തോടും ചെയ്യുന്ന നീതികേടാണ്. പീഡനത്തിനിരയാകുന്നതോ, കൊല്ലപ്പെടുന്നതോടെ ആയ പെൺകുട്ടികളുടെ ചിത്രമോ, വിലാസമോ ഇവരെ തിരിച്ചറിയാൻ സാധിക്കുന്ന ഒരു രേഖകളും പരസ്യപ്പെടുത്തരുതെന്നാണ് നിയമം. ഇത് മറികടന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ […]

ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഹർത്താൽ: ഇന്ന് ജില്ല നിശ്ചലമാകും

സ്വന്തം ലേഖകൻ കോട്ടയം: വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വ്യാപാരി വ്യവസായികൾ കടകൾ അടച്ച് ഹർത്താൽ നടത്തും. ഇതോടെ ഇന്ന് ജില്ല ഏതാണ്ട് നിശ്ചചലമാകും. ജില്ലയിലെ ഏതാണ്ട് 90 ശതമാനത്തോളം വ്യാപാരികളും സമരത്തിൽ പങ്കെടുക്കുന്നതോടെ പ്രധാന സഥലങ്ങളിലെല്ലാം വ്യാപാരം ഇല്ലാതാകും. ഇതോടെ അക്ഷരാർത്ഥത്തിൽ ഹർത്താലിന്റെ പ്രതീതിയാവും നഗരത്തിൽ. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച വ്യാപാരി വ്യവസായികൾ ഹർത്താൽ നടത്തുന്നത്. കോട്ടയത്ത് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും പ്രതിഷേധപ്രകടനവും നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി […]

നഗരസഭയിലും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വൻ ക്രമക്കേടുകൾ; തുടർ നടപടികൾക്ക് വിജിലൻസ് നിർദേശം

സ്വന്തം ലേഖകൻ കോട്ടയം : നഗരസഭ റവന്യു വിഭാഗത്തിലും വിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസുകളിലും വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന. നഗരസഭയിൽ ഒറ്റതവണ നികുതി അടച്ചതിലടക്കം ക്രമക്കേട് കണ്ടെത്തിയതായി സൂചനയുണ്ട്. ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും നഗരസഭ റവന്യു വിഭാഗത്തിലുമാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ നഗരസഭകളിലെ റവന്യു വിഭാഗത്തിലും, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും വൻ ക്രമക്കേട് നടക്കുന്നതായി വിജിലൻസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഈ ഓഫിസുകളിൽ മിന്നൽ പരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് […]

ന്യൂനമർദ്ദം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്

  സ്വന്തം ലേഖിക കോഴിക്കോട്: ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊണ്ടു. ഇതേ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത. രണ്ട് ജില്ലകളിലും ഒക്ടോബര്‍ 29ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരത്തിനിടയില്‍ കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒക്ടോബര്‍ 30നും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.

തിരുച്ചിറപ്പള്ളി കുഴൽകിണർ അപകടം : സുജിത്തിനായി പ്രാർത്ഥനയോടെ കൂടെയുണ്ടാകും ; നരേന്ദ്രമോദി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി. സുജിത്തിന്റെ രക്ഷയ്ക്കായി പ്രാര്‍ത്ഥനയോടെ കൂടെയുണ്ടാകുമെന്നും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പളനിസ്വാമിയുമായി സംസാരിച്ചെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നേരത്തെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ചലച്ചിത്ര താരം രജനീകാന്ത് തുടങ്ങിയവരും സുജിത്തിന് വേണ്ടി രംഗത്തെത്തിയിരുന്നു. എന്നാൽ കുട്ടിയെ രക്ഷിക്കുന്നിനുള്ള ശ്രമം നാലാം ദിവസവും തുടരുകയാണ്. സമാന്തരമായി കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. എന്നാൽ സമാന്തര കിണറില്‍ പാറ കണ്ടതാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നത്. ശനിയാഴ്ച വൈകിട്ട് വീടിന് […]

റേഷൻ മഞ്ഞ കാർഡുള്ള അനർഹർക്ക് ഇനി ചുവപ്പ് കാർഡ്

  സ്വന്തം  ലേഖിക കോലഞ്ചേരി: റേഷന്‍ മഞ്ഞ കാര്‍ഡുള്ള അനര്‍ഹര്‍ക്ക് ചുവപ്പ് കാര്‍ഡ് കാണിച്ചു തുടങ്ങി. എന്നാൽ അനര്‍ഹരായവര്‍ക്ക് മഞ്ഞ കാര്‍ഡ് സ്വയം സമര്‍പ്പിക്കാന്‍ ഒരവസരം കൂടി സിവില്‍ സപ്ളൈസ് വകുപ്പ് അനുവദിക്കുന്നുണ്ട്. കണ്ടുപിടിക്കപ്പെടും മുമ്പ്‌ കാര്‍ഡുമായി സപ്ലൈസ് ഓഫീസില്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യാം റേഷന്‍ വാങ്ങുന്നവരില്‍ ഏറ്റവും താഴെയുള്ളവരാണ് അന്ത്യോദയ, അന്നയോജന കാര്‍ഡുകാരായ എ.എ വൈ മഞ്ഞകാര്‍ഡുകാര്‍ ഇവരെ കൂടാതെ പൊതുവിഭാഗം (സബ്‌സിഡി) കാര്‍ഡുകളും കൈവശം വച്ചു റേഷന്‍ വാങ്ങുന്നവര്‍ക്കെതിരായ നടപടിയും സിവിൽ സപ്ലെയ്‌സ് തുടങ്ങിയിട്ടുണ്ട്. ഇത്തരം കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാനുള്ള കാലാവധി […]

വാളയാർ കേസ് ; നവംബർ അഞ്ചിന് യു. ഡി. എഫ് ഹർത്താൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തില്‍ കേരളമാകെ പ്രതിക്ഷേധം അലയടിക്കുകയാണ്. ഇതേത്തുടർന്ന് പ്രതിഷേധ സൂചകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. നവംബര്‍ അഞ്ചിന് ( ചൊവ്വാഴ്ച) പാലക്കാട് ജില്ലയിലാവും യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുക. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം നേതൃത്വം എടുത്തത്. കഴിഞ്ഞ വര്‍ഷമാണ് വാളയാറില്‍ പതിനൊന്നും ഒന്‍പതും വയസുള്ള രണ്ട് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തകൂട്ടി ലൈംഗീകചൂഷണത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ […]

സി.പി.എമ്മിന്റെ ദലിത് പ്രേമം വെറും നാടകം ,ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം: എൻ.ഹരി

സ്വന്തം ലേഖകൻ കോട്ടയം:- വാളയാറിലെ പെൺകുട്ടികൾ പീഢനത്തെ തുടർന്ന് മരിക്കാനിടയായ സംഭവത്തിലെ പ്രതികളെ കുറ്റവിമുക്തമാക്കിയ നടപടികളിൽ പ്രതിഷേധിച്ച് ഭാരതീയ ജനത പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ ” പ്രതിഷേധ ജ്വല ” സംഘടിപ്പിച്ചു .ബി.ജെ.പി ജില്ലാ അധ്യക്ഷൻ എൻ .ഹരി പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു .   കേരള സർക്കാരിന്റെ പട്ടികജാതി സ്നേഹം വെറും മുഖം മൂടി മാത്രമാണു് .നാഴികയ്ക്ക് നാൽപതു വട്ടം സ്ത്രീ സുരക്ഷ ,കുട്ടികളുടെ സുരക്ഷ എന്നു പറയുന്ന സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ പ്രതികളായിട്ടുള്ള കേസാണ് […]

കോട്ടയം നഗരസഭ കൗൺസിലറുടെ വീട്ടിൽ പട്ടാപ്പകൽ വൻ മോഷണം; തടിജനൽ അറുത്തു മാറ്റ് അകത്തു കടന്ന മോഷ്ടാവ് ഇരുപത് പവനും ഇരുപതിനായിരം രൂപയും കവർന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: പട്ടാപ്പകൽ കോട്ടയം നഗരസഭ കൗൺസിലറുടെ വീട്ടിൽ വൻ മോഷണം. തടിജനലിന്റെ കമ്പ് അറുത്തുമാറ്റിയ ശേഷം ഉള്ളിൽ കയറിയ മോഷ്ടാവ് 20 പവൻ സ്വർണാഭരണവും, ഇരുപതിനയിരം രൂപയും വീ്ട്ടിൽ നിന്നും കവർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയിലായിരുന്നു വീടിന്റെ ജനൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് സ്വർണവും പണവും കവർന്നത്. കുമാരനല്ലൂർ ശാന്തിഭവനിൽ കോട്ടയം നഗരസഭയിലെ കുമാരനല്ലൂർ ടൗൺ വാർഡ് കൗൺസിലർ അഡ്വ.ജി.ജയകുമാറിന്റെ വീ്ട്ടിലാണ് വൻ മോഷണം നടന്നത്. രാവിലെ പത്തുമണിയോടെയാണ് […]

വാളയാർ കേസിൽ കൊല്ലപ്പെട്ട ഇളയകുട്ടി സഹോദരിയുടെ കൊലപാതകത്തിന് ദൃക്സാക്ഷി ; അന്വേഷണ റിപ്പോർട്ട് യുവ മോർച്ച പുറത്തു വിട്ടു

  സ്വന്തം ലേഖിക കൊച്ചി: വാളയാർ കേസിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് യുവമോർച്ച പുറത്ത് വിട്ടു.കൊല്ലപ്പെട്ട ഇളയ പെൺകുട്ടി മൂത്ത സഹോദരിയുടെ കൊലപാതകത്തിന്റെ ദൃക്സാക്ഷിയെന്ന് 2017 ലെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇളയ പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കാൻ ഇപ്പോൾ പോലീസ് തയ്യാറാകുന്നില്ലെന്നും എന്നാൽ, ഇക്കാര്യം 2017 മെയിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ പറഞ്ഞു. റിപ്പോർട്ടിന്റെ പകർപ്പും യുവമോർച്ച പുറത്തുവിട്ടിട്ടുണ്ട്. സഹോദരി കൊല്ലപ്പെട്ട ദിവസം വീടിനു സമീപം അപരിചിതരായ രണ്ടുപേരെ കണ്ടിരുന്നുവെന്ന് ഇളയ പെൺകുട്ടി […]