play-sharp-fill

പാലാ നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്കു കൊവിഡ്: സ്ഥാനാർത്ഥി കൊവിഡ് സ്ഥിരീകരിക്കുന്നതിനു തൊട്ടുമുൻപ് പങ്കെടുത്തത് വരണാധികാരി വിളിച്ചു ചേർത്ത യോഗത്തിൽ; യു.ഡി.എഫ് പാലായിലെ പ്രചാരണ പരിപാടികൾ നിർത്തി വച്ചു

സ്വന്തം ലേഖകൻ പാലാ: പാലാ നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പിൽ ഇരുപതാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോഷി ജോൺ വട്ടക്കുന്നേലിനാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. പത്തൊമ്പതാം തീയതി നോമിനേഷൻ സമർപ്പിക്കുന്ന ദിവസവും ചിഹ്നം അനുവദിക്കുന്ന ദിവസവും യു.ഡി.എഫ് യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ബുധനാഴ്ച്ച പാലാ നഗരസഭയിൽ റിട്ടേണിംഗ് ഓഫീസർ വിളിച്ച് ചേർത്ത നഗരസഭയിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും വിവിധ രാഷട്രീയ കക്ഷികളുടെയും സംയുക്ത യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതേ തുടർന്നു ഈ യോഗങ്ങളിൽ പങ്കെടുക്കുത്ത ആളുകൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് […]

താഴത്തങ്ങാടി കൊലപാതകം: പ്രതി ബിലാലിന്റെ മാനസിക നിലപരിശോധിച്ച ഡോക്ടറെ വിസ്തരിക്കും; മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസി.പ്രഫസറെ വിസ്തരിക്കുക ഡിസംബര്‍ എട്ടിന്

തേര്‍ഡ് ഐ ബ്യൂറോ കോട്ടയം: താഴത്തങ്ങാടിയില്‍ ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ബിലാലിന്റെ മാനസിക നില പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിക്കുന്നു. കോട്ടയം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് ബിലാലിന്റെ മാനസിക നില പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡോക്ടറെ വിസ്തരിക്കുന്നത്. ഡിസംബര്‍ എട്ടിനു രാവിലെ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ബിലാലിനെ പരിശോധിച്ച ഡോക്ടര്‍ക്കു കോടതി സമന്‍സ് അയച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് താഴത്തങ്ങാടിയില്‍ മുഹമ്മദ് സാലിയെയും (67) ഭാര്യ ഷീബയെയും (60) ഇവരുടെ അയല്‍വാസിയായിരുന്ന വേളൂര്‍ മാലിയില്‍പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ബിലാലിനെ […]

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ല. കോട്ടയത്തെ സ്വർണ വില ഇങ്ങനെ. *GOLD RATE* അരുൺസ് മരിയ ഗോൾഡ് 26/11/2020 Todays Gold Rate ഗ്രാമിന് 4560 പവന് 36480

ശരീരഭാരം കുറയ്ക്കാം- ഓണ്‍ലൈന്‍ പ്രോഗ്രാമുകളുമായി സീ ദ റിയല്‍ യു

സ്വന്തം ലേഖകൻ കൊച്ചി: ശരീരഭാരം കുറയ്ക്കുന്നതിന് വിവിധ ഓണ്‍ലൈന്‍ വെയിറ്റ് ലോസ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് സീ ദ റിയല്‍ യു എന്ന ഓണ്‍ലൈന്‍ ഫിറ്റ്‌നസ് പോര്‍ട്ടല്‍ ആരംഭിച്ചു. പത്ത് ദിവസത്തെ ക്വിക് ഫിക്‌സ് പ്ലാന്‍, രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പ്ലാന്‍, മെയിന്റനന്‍സ് പാക്ക്, ടീന്‍ പാക്ക് തുടങ്ങി പ്രസവാനന്തരം ഭാരം കുറയ്ക്കാനും ഡയറ്റ് അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകളാണ് സീ ദ റിയല്‍ യു ഓണ്‍ലൈനായി നല്‍കുന്നത്. ഫിറ്റ്‌നസ് വ്യവസായരംഗത്ത് പുത്തന്‍ കാല്‍വെയ്പ്പായ ഈ പ്രോഗ്രാമുകളിലേക്ക് https://seetherealyou.com എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ശരീരഭാരം കുറയ്ക്കുന്നതും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതും കുറച്ച് വ്യായാമവും […]

ദൈവത്തിൻ്റെ മരണത്തോടെ തർക്കത്തിലായി ‘മറഡോണ ഇലവൻ’: ഔദ്യോഗിക ഭാര്യമാരും മക്കളും ജാര സന്തതികളും ചേർന്നാൽ ഒരു ഫുട്ബോൾ ടീം ..!

സ്വന്തം ലേഖകൻ ബ്യൂണസ് ഐറിസ്: ദൈവത്തിൻ്റെ മരണത്തോടെ തർക്കത്തിലായി രണ്ട് രാജ്യങ്ങളിലായുള്ള ‘മറഡോണ ഇലവൻ’. നിയമപരമായി അംഗീകരിച്ച അഞ്ച് മക്കളും അതല്ലാതുള്ള മറ്റ് ആറുപേരും തമ്മില്‍ തമ്മില്‍ സ്വത്തം തര്‍ക്കം ഉയര്‍ന്ന് വരുന്നു എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തയിടെ 23 വയസ്സുള്ള ഒരു അര്‍ജന്റീനിയന്‍ യുവതി, മറഡോണയാണ് തന്റെ പിതാവെന്ന് അവകാശപ്പെട്ടുവന്നപ്പോള്‍, മറഡോണയുടെ തന്നെ മറ്റൊരു പുത്രി പറഞ്ഞത്, ഇനി മറഡോണയ്ക്ക് സ്വന്തമായി ഒരു ഫുട്ബോള്‍ ടീം ഉണ്ടാക്കാമെന്നായിരുന്നു. ആ യുവതിയോടെ, മറഡോണയുടെ മക്കള്‍ എന്ന് അവകാശവാദം ഉന്നയിക്കുന്നവരുടെ എണ്ണം 11 ആയിരുന്നു. […]

പണിമുടക്കിനെ അനുകൂലിക്കുന്നവർക്കു വോട്ട് ചെയ്യരുത്; കേരളത്തിലല്ലാതെ മറ്റൊരു സ്ഥലത്തും പണിമുടക്ക് ബാധിക്കില്ല; പണിമുടക്കിനെതിരെ പൊട്ടിത്തെറിച്ച് ജി.വിജയരാഘവൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: പണമുടക്ക്, ഹർത്താൽ… ബന്ദ്.. എന്തെങ്കിലും കേട്ടാൽ കുപ്പിയുമെടുത്തു ഓടുന്ന മലയാളിയുടെ പൊതുസ്വഭാവത്തെ ഇനി തിരുത്താനാവുമോ..? ആകില്ലെന്നു കരുതുന്നതിനു ഏറെ ഉദാഹരണങ്ങൾ ഉണ്ട്. ഇതിനിടെയാണ് ഇപ്പോൾ മുൻ ആസൂത്രണ സമിതി അംഗമായ ജി.വിജയരാഘവൻ പൊട്ടിത്തെറിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. പൊതുപണിമുടക്കിനെ എതിർത്ത് ഫേസ്ബുക്കിൽ കുറിപ്പുമായി ടെക്നോപാർക് മുൻ സി.ഇ.ഒയും പ്‌ളാനിംഗ് ബോർഡ് മുൻ അംഗവുമായ ജി. വിജയ രാഘവനാണ് ഇപ്പോൾ പൊട്ടിത്തെറിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്ത് മറ്റൊരു പൊതുപണിമുടക്ക് നടക്കുകയാണ്. ഈ പണിമുടക്കിനെ അനുകൂലിക്കുന്നവർക്ക് ആർക്കും വോട്ട് ചെയ്യരുത്. കേരളത്തിലല്ലാതെ മറ്റൊരിടത്തും […]

പണിമുടക്ക് തൊഴിൽ മേഖലയിൽ മാത്രം: വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനു തടസമില്ല; കോട്ടയം മെർച്ചന്റ്‌സ് അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: ബുധനാഴ്ച അർദ്ധരാത്രിയിൽ രാജ്യത്ത് ആരംഭിച്ച പൊതുപണിമുടക്കിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനു തടസമില്ലെന്നു കോട്ടയം മെർച്ചന്റ്‌സ് അസോസിയേഷൻ. പണിമുടക്കിൽ തൊഴിൽ മേഖലയിലെ യൂണിയനുകൾ, സർവീസ് സംഘടനകൾ, സർക്കാർ ജീവനക്കാർ എന്നിവരാണ് പണിമുടക്കിൽ  പങ്കെടുക്കുന്നത്. ഈ സാഹചര്യത്തിൽ കടകൾ തുറന്നു പ്രവർത്തിക്കുന്നതിനു തടസമില്ലെന്നും കോട്ടയം മെർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.ഡി ജോസഫ്, ജനറൽ സെക്രട്ടറി ഹാജി എം.കെ ഖാദർ എന്നിവർ അറിയിച്ചു.  

കൊവിഡ് മരണം: മരണാനന്തര ചടങ്ങുകളിൽ ഇനി അടുത്ത ബന്ധുക്കൾക്കും പങ്കെടുക്കാം; മാനദണ്ഡങ്ങളിൽ മാറ്റം ഇങ്ങനെ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്ന സൂചന നൽകിത്തുടങ്ങിയതോടെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തുന്നു. അടുത്ത ബന്ധുക്കൾക്കു കൊവിഡ് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാം എന്ന ചട്ടമാണ് മാറ്റം വരുത്തിയിരിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള മാർഗനിർദേശം ആരോഗ്യ വകുപ്പാണ് ഇപ്പോൾ പുതുക്കി പുറത്തിറക്കിയിരിക്കുന്നത്. അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിലും മോർച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും സുരക്ഷാ മാനദണ്ഡം പാലിച്ച് മൃതദേഹം കാണാം. പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ് നടത്താം. ജീവനക്കാർ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കിൽ അടുത്ത ബന്ധുവിന് പ്രവേശിക്കാം. […]

ആ പത്താം നമ്പരുകാരന്റെ കാലിൽ കുരുങ്ങിയ ലോകം ഇനി ഉരുളില്ല..! ലോകഫുട്‌ബോളിലെ തെമ്മാടിയായ പ്രതിഭയ്ക്കു വിട; ദൈവത്തിന്റെ കയ്യേ, നൂറ്റാണ്ടിന്റെ ഗോളിലൂടെ വിശുദ്ധ വത്കരിച്ച താന്തോന്നിയ്ക്കു വിട

തേർഡ് ഐ സ്‌പോട്‌സ് ബ്യൂണസ് ഐറിസ്: മറഡോണ ഒരു നിഷേധിയായിരുന്നു. കാലവും.. ചരിത്രവും കരുതിവെച്ച, ഊതിക്കാച്ചിയെടുത്ത നിഷേധി. ദൈവത്തിന്റെ കയ്യിലൂടെ ചെകുത്താനെ കളത്തിലെത്തിച്ച മറഡോണ എന്ന പത്താം നമ്പരുകാരൻ ആ പാപക്കറ കഴുകിക്കളയാൻ നാലു മിനിറ്റിൽ താഴെ സമയം മാത്രമാണ് ആ പത്താം നമ്പരുകാരനു വേണ്ടി വന്നത്. കളത്തിലെ അലസനായ, താന്തോന്നിയായ ആ പത്താം നമ്പരുകാരൻ വിട വാങ്ങുന്നതോടെ നിശ്ചലമാകുന്നത് ഫുട്‌ബോൾ ലോകം തന്നെയാണ്…! ലോകത്തെ മാറ്റിയെഴുതിയ അച്ഛന്റെ തുണിപ്പന്ത് അർജന്റീന എന്ന ഒരു കൊച്ചു രാജ്യം ഇന്ന് ലോക ഫുട്‌ബോളിൽ എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ […]

ബൈക്കിലെത്തി വയോധികയുടെ മാല കവർന്നു: ചുവന്ന പൾസർ ബൈക്കിനു പിന്നാലെ പാഞ്ഞ പൊലീസ് സംഘം മോഷ്ടാക്കളെ കുടുക്കി; പാലായിൽ വയോധികയുടെ മാല പൊട്ടിച്ച കള്ളന്മാരെ കുടുക്കിയത് ചുവന്ന പൾസർ ബൈക്ക്

തേർഡ് ഐ ബ്യൂറോ പാലാ: ബൈക്കിലെത്തി വയോധികയുടെ മാല മോഷ്ടിച്ച കേസിലെ പ്രതികളെ കുടുക്കിയത് ചുവന്ന പൾസർ ബൈക്ക്. ബൈക്കിലെത്തി വയോധികയുടെ മാല മോഷ്ടിച്ച ശേഷം കടക്കുകയായിരുന്ന പ്രതികളുടെ വീഡിയോ ദൃശ്യം പ്രദേശത്തെ സിസിടിവി ക്യാമറയിൽ കുടുങ്ങുകയായിരുന്നു. തുടർന്നു, പൊലീസ് പ്രദേശത്തെ ചുവന്ന പൾസർ ബൈക്കുകൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് പൊലീസ് കുടുക്കിയത്. കഴിഞ്ഞ പത്തൊൻപതിനു കടനാട് കാഞ്ഞിരമല പുളിപ്ലമാക്കൽ കമലാക്ഷിയുടെ (76) മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രതികളായ തലനാട് മണാങ്കൽ എം.എസ് […]