play-sharp-fill

ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചു; പൊലീസിനെ തള്ളി മാറ്റി പ്രതി ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴക്കൂട്ടത്ത് കഞ്ചാവുമായി പിടികൂടിയ ഇതരസംസ്ഥാന തൊഴിലാളി പോലീസ് കസ്റ്റഡിയിൽ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ടു. ഒഡീഷ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിൻ ആണ് കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നിന്നും രാത്രി ഒരുമണിയോടെ ഓടി രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് ഇയാളെ ചിറ്റാറ്റുമുക്ക് ഭാഗത്തു നിന്ന് കഞ്ചാവുമായി പോലീസ് പിടികൂടിയത്. കഞ്ചാവ് വിൽപനക്കാരനായ ഇയാളിൽ നിന്ന് ഒരു കിലോയോളം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെ ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോൾ പോലീസിനെ തള്ളി മാറ്റി സ്റ്റേഷനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കോട്ടയം മള്ളുശേരിയിൽ പതിനെട്ടുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മള്ളൂശ്ശേരി പി ഒ യിൽ തിരുവാറ്റ ഭാഗത്ത് അഭിജിത്ത് പ്ലാക്കൻ (18) ആണ് ഗാന്ധിനഗര്‍ പോലീസിസിന്‍റെ പിടിയിലായത്. പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. ഗാന്ധിനഗര്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തു. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്കുലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോട്ടയം ഡെപ്യൂട്ടി സൂപ്രണ്ടിന്‍റെ നിര്‍ദേശപ്രകാരം ഗാന്ധിനഗര്‍ ഇന്‍സ്പെക്ടര്‍ ഷിജി […]

ആലപ്പുഴയിൽ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി.സി.സന്തോഷിനാണ് വെട്ടേറ്റത്. സംഭവത്തില്‍ ബിഎംഎസ് പ്രവര്‍ത്തകരായ കുരുവി സുരേഷ്, ഷണ്മുഖന്‍ എന്നിവരെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷിന്റെ കൈയ്ക്കും കാലിനുമാണ് പരുക്കേറ്റത്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. പ്രശ്ന പരിഹാരം കാണുന്നതിനിടെയാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ ബിഎംഎസ് പ്രവര്‍ത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

മുണ്ടക്കയത്ത് ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാല്‍ മോഷണം; ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ മുണ്ടക്കയം: ഇഞ്ചയാനിയിലെ ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ഒട്ടുപാല്‍ മോഷ്ടിച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. ചിറ്റടി ഇന്റോമാലിൽ ചാക്കോയുടെ മകൻ ലിജു(38),മുണ്ടക്കയം കണ്ണകുളം വീട്ടിൽ ബേബിയുടെ മകൻ ജിബിൻ(32) എന്നിവരെയാണ് ഇന്നലെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇഞ്ചിയാനി അടക്ക തോട്ടത്തില്‍ രാജന്‍ (മാനി -63) എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജനും കൂട്ടാളികളും ചേര്‍ന്ന് തോക്കുനാട്ട് ആല്‍വിന്‍റെ തറവാടുവീട് കുത്തിത്തുറന്ന് 150 കിലോയോളം ഒട്ടുപാല്‍ […]

കോട്ടയം കൂട്ടിക്കൽ വില്ലേജിൽ 73-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു; വില്ലേജ് ഓഫിസർ മുഹമ്മദ് സാലിഹ് ദേശീയപതാക ഉയർത്തി; കൂട്ടിക്കലിലുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ആറുപേരെ മൊമൻ്റോ നല്കി ആദരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കൂട്ടിക്കൽ വില്ലേജിൽ 73-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വില്ലേജ് ഓഫിസർ മുഹമ്മദ് സാലി പതാക ഉയർത്തി. കൂട്ടിക്കലിലുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ആറുപേരെയും, വില്ലേജ് പരിധിയിൽ ഡോക്ടറേറ്റ് കിട്ടിയവരെയും ഡിഗ്രിക്ക് റാങ്ക് വാങ്ങിയവരേയും ചടങ്ങിൽ ആദരിച്ചു. പ്രകൃതിദുരന്തമായ പ്രളയം നശിപ്പിച്ച കൂട്ടിക്കലിൽ രക്ഷാപ്രവർത്തനം നടത്തിയ ആറുപേരെ ചടങ്ങിൽ ആദരിച്ചു. വില്ലേജ് പരിധിയിൽ ഡോക്ടറേറ്റ് കിട്ടിയവരേയും ഡി​ഗ്രിക്ക് റാങ്ക് ലഭിച്ചവരേയും മൊമന്റോ നല്കി ആദരിച്ചു. കൂട്ടിക്കൽ വില്ലജ് ഓഫീസിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ വില്ലേജ് ഓഫിസർ മുഹമ്മദ്‌ സാലി, സിജോ മാത്യു, […]

പാലായിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി; നിർണായകമായത് തേർഡ് ഐ ന്യൂസ് വാർത്ത വായിച്ച കെ എസ് ആർ ടി സി കണ്ടക്ടറുടെ മൊഴി

സ്വന്തം ലേഖകൻ കോട്ടയം: പാലായ്ക്ക് സമീപം മേലമ്പാറയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി. നിർണായകമായത് തേർഡ് ഐ വാർത്ത വായിച്ച കെ എസ് ആർ ടി സി ബസ് കണ്ടക്ടറുടെ മൊഴി. ഈരാറ്റുപേട്ട മേലമ്പാറ പഴേത്ത് വീട്ടിൽ വിഷ്ണുപ്രിയയെയാണ് ഇന്ന് രാവിലെ മുതലാണ് കാണാതായത്. രാവിലെ കുട്ടിയുടെ പിതാവിൻ്റെ സുഹൃത്ത് തേർഡ് ഐ ന്യൂസിൽ വിളിച്ച് കുട്ടിയെ കാണാനില്ലായെന്ന വിവരം പറഞ്ഞു. ഉടൻതന്നെ കുട്ടിയുടെ ചിത്രവും, പിതാവിൻ്റെ ഫോൺ നമ്പരും ഉൾപ്പെടെ തേർഡ് ഐ വാർത്ത നല്കുകയും ചെയ്തു. […]

കോട്ടയം പാക്കിൽ മാനസിക വൈകല്യമുള്ള മകളെ പീഡിപ്പിച്ച അച്ഛനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു; കേസെടുത്തത് അമ്മയുടെ പരാതിയിൽ; കേസ് അട്ടിമറിക്കാൻ ​മുൻനഗരസഭാ കൗൺസിലറുടെ ശ്രമം

സ്വന്തം ലേഖകൻ കോട്ടയം: മാനസിക വൈകല്യമുള്ള മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു. പൊലീസ് കേസെടുത്തതോടെ പിതാവ് ഒളിവിൽ പോയി. കേസ് അട്ടിമറിക്കാൻ ​മുൻനഗരസഭാ കൗൺസിലർ ശ്രമം നടത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. പെൺകുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം വീട്ടിലെത്തുമ്പോൾ പിതാവ് കുട്ടിയെ കടന്നു പിടിക്കുന്നതാണ് കണ്ടത്. തുടർന്നു, നഗരസഭ അംഗം ധന്യ ഗിരീഷിനെ കണ്ട് വിവരം ബോധിപ്പിച്ചു. തുടർന്ന് ധന്യയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസിൽ പരാതി നൽകുകയായിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടി സംസാരിക്കാത്തതിനാൽ പൊലീസിനു മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. വൈദ്യ പരിശോധന […]

സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 34,439 പേർ രോഗമുക്തി നേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34,439 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകള്‍ പരിശോധിച്ചു. 48.06 ആണ് ടിപിആർ. എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 […]

കോട്ടയം ജില്ലയിൽ ജനുവരി 27 വ്യാഴാഴ്ച 78 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ജനുവരി 27 വ്യാഴാഴ്ച 78 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 6 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 72 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാം. ജനുവരി 27 ന് 15 (2007 ജനിച്ചവർ) മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ ചുവടെ: 1. അതിരമ്പുഴ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം […]

കോട്ടയം ജില്ലയില്‍ ഇന്ന് 3922 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു; 2364 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 3922 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3921 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 112 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 2364 പേര്‍ രോഗമുക്തരായി. 6878 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1790 പുരുഷന്‍മാരും 1724 സ്ത്രീകളും 408 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 603 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 21255 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 380926 പേര്‍ കോവിഡ് ബാധിതരായി. 356851 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 33723 ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. […]