അമിത ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും കൂടുന്നു; കോട്ടയം ജില്ലയിൽ സ്വയം വിരമിക്കലിന് അപേക്ഷിക്കുന്ന പോലീസുകാരുടെ എണ്ണത്തിൽ വർധനവ്, വിആര്‍എസിന് അപേക്ഷിച്ചിരിക്കുന്നത് പോലീസുകാരന്‍ മുതല്‍ ഡിവൈഎസ്പി വരെ 11പേർ, പോലീസുകാർക്കിടയിൽ ആത്മഹത്യകളും കൂടുന്നു
കോട്ടയം: ജില്ലയിൽ പോലീസ് സേനയിൽ സ്വയം വിരമിക്കൽ കൂടുന്നു. അമിത ജോലിയും മാനസിക സമ്മര്‍ദ്ദവും മൂലം സ്വയം വിരമിക്കലിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് കണക്കുകൾ സൂചുപ്പിക്കുന്നത്. പോലീസുകാരന്‍ മുതല്‍ ഡിവൈഎസ്പി വരെ 11 പോലീസുകാരാണ് വിആര്‍എസിന് അപേക്ഷിച്ചിരിക്കുന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ (എസ്‌എച്ച്‌ഒ) ഉള്‍പ്പെടെയുള്ള പോലീസുകാരുടെ മാനസിക സമ്മര്‍ദം വര്‍ധിച്ചതോടെ ജീവനൊടുക്കിയ പോലീസുകാരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ മാസം രണ്ട് ഉദ്യോഗസ്ഥര്‍ വിആര്‍എസ് വാങ്ങി സര്‍വീസ് അവസാനിപ്പിച്ചു. ജോലി ഉപേക്ഷിച്ച് മറ്റു മേഖലകള്‍ തേടുകയാണ് പോലീസുകാര്‍. അമിതജോലിയും മാനസിക സമ്മര്‍ദ്ദവും മാനസികനിലയെവരെ ബാധിക്കുന്നതോടെ കുടുംബ […]