play-sharp-fill
നവീകരിച്ച പാദുവാ സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൻ്റെ കുദാശാകർമ്മം 2024 ഓഗസ്റ്റ് 1-ന് വ്യാഴാഴ്‌ച 3 ന് പാലാ രൂപതാധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും..

നവീകരിച്ച പാദുവാ സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൻ്റെ കുദാശാകർമ്മം 2024 ഓഗസ്റ്റ് 1-ന് വ്യാഴാഴ്‌ച 3 ന് പാലാ രൂപതാധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും..

കോട്ടയം: നവീകരിച്ച പാദുവാ സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൻ്റെ കുദാശാകർമ്മം 2024 ഓഗസ്റ്റ് 1-ാം തീയതി വ്യാഴാഴ്‌ച 3 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും..തുടർന്ന്, ഓഗസ്റ്റ് 2, 3, 4 തീയതി കളിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ. അന്തോനീസിൻ്റെ തിരുനാൾ ഭക്ത്യാദര പൂർവ്വം ആഘോഷിക്കും.

ഓഗസ്റ്റ് 2-ാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 20245 ന് തിരുനാൾ കൊടിയേറ്റ്. 3-ാം തീയതി ശനിയാഴ്ച 4.30 ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലും 4-ാം തീയതി ഞായറാഴ്‌ച 4 ന് സീറോ മലബാർ സഭാ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും തിരുനാൾ കുർബാന അർപ്പിച്ചു സന്ദേശം നല്‌കും..

2024 ഓഗസ്റ്റ് 1-ാം തീയതി വ്യാഴാഴ്‌ച 2. 45 ന് ദൈവാലയകൂദാശാകർമ്മത്തിന് എത്തിച്ചേരുന്ന മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് സ്വീകരണവും 3.00 ന് ദൈവാലയകൂദാശയും തുടർന്ന് സ്നേഹവിരുന്നും വൈകുന്നേരം 6.30 ന് പാലാ കമ്മ്യൂണിക്കേഷൻസിൻ്റെ ഗാനമേളയും നടത്തപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർത്ത സമ്മേളനത്തിൽ വികാരി ഫാ. തോമസ് ഓലായത്തിൽ, തിരുനാൾ ജനറൽ കൺവീനർ ജോസഫ് ആൻ്റണി കൈമരപ്ലാക്കൽ, കൈക്കാരന്മാരായ അനീഷ് തോമസ് പള്ളിപ്പുറത്ത്, മാത്യു ജോസഫ് കരിപ്പാമറ്റം, ആന്റണി ചെറിയാൻ കണിപറമ്പിൽ, സാലസ് തോമസ് തൊണ്ടൻകുളം എന്നിവർ പരിപാടികൾ വിശദീകരിച്ചു.