
ഡല്‍ഹി: പരിസ്ഥിതി പ്രവർത്തക കൊല്ലക്കയില്‍ ദേവകി അമ്മയ്ക്ക് പത്മശ്രീ പുരസ്കാരം.
പരിസ്ഥിതി-വനവത്കരണം എന്നിവയ്ക്കുള്ള സംഭാവനയ്ക്കാണ് ആലപ്പുഴ സ്വദേശിയായ ദേവകി അമ്മയ്ക്ക് പുരസ്കാരം ലഭിച്ചത്.
നീലഗിരി സ്വദേശി ആർ.കൃഷ്ണനും മരണാന്തര ബഹുമതിയായി പത്മശ്രീ പുരസ്കാരം ലഭിച്ചു. ഇവരടക്കം ‘അണ്‍സങ് ഹീറോസ്’ വിഭാഗത്തില്‍ 45 പേർക്കാണ് പത്മശ്രീ ലഭിച്ചത്.
ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് സ്വന്തം വീടിനോട് ചേർന്നുള്ള അഞ്ച് ഏക്കറോളം സ്ഥലത്ത് വനമുണ്ടാക്കിയതാണ് ദേവകിയമ്മയെ പുരസ്കാരത്തിനർഹയാക്കിയത്. മൂവായിരത്തിലധികം ഔഷധ സസ്യങ്ങളും വൻമരങ്ങളുമാണ് ദേവകിയമ്മ വളർത്തിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിസ്ഥിതി സംരക്ഷണത്തിനായുള്ള മികച്ച പ്രവർത്തനത്തിന് 2018 കേന്ദ്ര സർക്കാരിന്റെ നാരീ ശക്തി പുരസ്കാരത്തിനും ദേവകി അമ്മ അർഹയായിരുന്നു.



