
കോട്ടയം പബ്ലിക് ലൈബ്രറിയിൽ പത്മരാജൻ സ്മൃതി സമ്മേളനം നടത്തി
കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചിത്രതാരാ മിനി തീയറ്ററിൽ സംവിധായകൻ പത്മരാജൻ സ്മൃതി സമ്മേളനം നടത്തി. നിർമാതാവും നടനുമായ പ്രേംപ്രകാശ്, സംവിധായൻ ജോഷി മാത്യൂ , എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് സുജാതൻ, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി.ബിനു, കുട്ടികളുടെ ലൈബ്രറി എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ,
കെ.എസ്.എഫ്.ഡി.സി ചെയർപേഴ്സൺ ലതികാ സുഭാഷ്, ന്യൂ വേവ് ഫിലിസൊസൈറ്റി പ്രസിഡന്റ് മാത്യൂ ഓരത്തേൽ , പബ്ലിക് ലൈബ്രറി എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി വിജയകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ സിനിമ പ്രദർശിപ്പിച്ചു
Third Eye News Live
0