video
play-sharp-fill
2022-ലെ പദ്മരാജന്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി 2023 മാര്‍ച്ച്‌ 31

2022-ലെ പദ്മരാജന്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി 2023 മാര്‍ച്ച്‌ 31

സ്വന്തം ലേഖകൻ

പി. പത്മരാജൻ ട്രസ്റ്റിന്റെ 2022-ലെ ചലച്ചിത്ര-സാഹിത്യ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.

മികച്ച സംവിധായകന്‍ (25000 രൂപ, ശില്‍പം, പ്രശസ്തിപത്രം), മികച്ച തിരക്കഥാകൃത്ത് (15000 രൂപ, ശില്‍പം, പ്രശസ്തിപത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022ല്‍ സെന്‍സര്‍ ചെയ്ത സിനിമകളും ഒ.ടി.ടികളില്‍ റിലീസ് ചെയ്തവയും പരിഗണിക്കും. ഡിവിഡി/ബ്‌ളൂറേ ഡിസ്‌ക്/പെന്‍ഡ്രൈവ് എന്നിവയില്‍ ഒന്നാണ് അയക്കേണ്ടത്.

2022ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് നോവല്‍ പുരസ്‌കാരത്തന് പരിഗണിക്കുക.(20,000 രൂപ ശില്‍പം, പ്രശസ്തിപത്രം) നോവലുകളുടെ മൂന്നു കോപ്പി അയയ്ക്കണം. 15,000 രൂപ ശില്‍പം പ്രശസ്തി പത്രം എന്നിവയടങ്ങുന്ന കഥാപുരസ്‌കാരത്തിന് 2022ല്‍ മലയാള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചെറുകഥയുടെ മൂന്നു
പകർപ്പുകളയക്കണം. പ്രസാധകര്‍ക്കും വായനക്കാർക്കും രചനകള്‍ നിര്‍ദ്ദേശിക്കാം.

സംവിധായകന്‍, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നിവരുടെ ചെറു ജീവിചരിത്രക്കുറിപ്പും ഫോട്ടോയും ഒപ്പം വയ്ക്കണം. എന്‍ട്രികള്‍ തിരിച്ചയയ്ക്കുന്നതല്ല. അപേക്ഷിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച്‌ 31

വിലാസം:
വിജയകൃഷ്ണന്‍,
ചെയര്‍മാന്‍
പി. പത്മരാജന്‍ ട്രസ്റ്റ്,
അമ്പാടി ലെയ്ന്‍,
പൂജപ്പുര, തിരുവനന്തപുരം
ഫോണ്‍ 8547355154