
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; സ്വര്‍ണം കവര്‍ന്നത് ക്ഷേത്രവുമായി ബന്ധമുളളവര്‍ തന്നെയെന്ന് പൊലീസ്
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണത്തിന് പിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ തന്നെയെന്ന് പൊലീസ് നിഗമനം.
നിർണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലോക്കർ പൊളിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.
നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വർണവുമായി മോഷണത്തിന് ബന്ധമില്ലെന്നും ഫോർട്ട് പൊലീസ് അറിയിച്ചു. ക്ഷേത്രഭരണസമിതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് മോഷണം പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകോവിലിന് മുന്നിലെ വാതിലില്‍ പഴയ സ്വർണത്തകിട് മാറ്റി പുതിയത് പൊതിയുന്ന ജോലികള്‍ നടക്കുകയാണ്. ബുധനാഴ്ച തത്കാലത്തേക്ക് നിർത്തിവച്ച ജോലി ഇന്നലെ പുനരാരംഭിച്ചപ്പോഴാണ് സ്വർണ ദണ്ഡുകളിലൊന്ന് കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്.
പൊലീസും ക്ഷേത്രസുരക്ഷാ ഉദ്യോഗസ്ഥരും പകല്‍ മുഴുവനും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ക്ഷേത്രത്തിലെ നിർമ്മാണാവശ്യത്തിനുള്ള സ്വർണം സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിക്കുന്നത്. പണിക്കായി പുറത്തെടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും സ്വർണം തൂക്കി തിട്ടപ്പെടുത്താറുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ ബി മഹേഷ് പറഞ്ഞു.