play-sharp-fill
“ജാതിയും വെറുപ്പിന്റെ രാഷ്ട്രീയവും കളിച്ച്  കോൺഗ്രസ്, തൃശ്ശൂർ ഒരിക്കലും രാശി ഇല്ലാത്ത സ്ഥലമല്ല എന്നാൽ ചിലരുള്ളിടത്തോളം കാലം ചിലർക്ക് രാശി ഉണ്ടാവില്ല’: പദ്മജ വേണുഗോപാൽ

“ജാതിയും വെറുപ്പിന്റെ രാഷ്ട്രീയവും കളിച്ച് കോൺഗ്രസ്, തൃശ്ശൂർ ഒരിക്കലും രാശി ഇല്ലാത്ത സ്ഥലമല്ല എന്നാൽ ചിലരുള്ളിടത്തോളം കാലം ചിലർക്ക് രാശി ഉണ്ടാവില്ല’: പദ്മജ വേണുഗോപാൽ

 

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സുരേഷ്ഗോപിയുടെ വിജയത്തെയും കെ മുരളീധരന്റെ പരാജയത്തെയും വിശകലനം ചെയ്ത് പദ്മജ വേണുഗോപാൽ. മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി വിട്ടതിന് പിന്നിൽ പത്മജ ചതി കാണുന്നുണ്ട്.

 

സ്വന്തം നാട്ടിൽ തോൽവി നേരിട്ടതിൽ മുരളീധരന് വിഷമമുണ്ടാകും. തോൽപിക്കുകയാണെങ്കിൽ മാന്യമായി തോൽപിക്കണം. ഇതെന്തൊരു തോൽവിയാണെന്നും മൂന്നാമത്തെ സ്ഥാനത്തേക്കല്ലേ ഇട്ടതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. കെ. കരുണാകരനെ തോൽപിച്ചവരുടെ തലമുറ മാറിയിട്ടുണ്ട്. അവരുടെ കൂടെ നിന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. അവരും പുതിയ ചില ആളുകളും ചേർന്ന് പുതിയ കമ്പനിയായിട്ടുണ്ട്. അവരെല്ലാം കൂടി ഇതെല്ലാം ചെയ്യുമെന്ന് തനിക്ക് അറിയാമായിരുന്നു. തൃശൂരിലെ അവസ്ഥയെ കുറിച്ച് മുരളീധരന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പത്മജ വ്യക്തമാക്കി.


 

ജാതിയും വെറുപ്പിന്‍റെ രാഷ്ട്രീയവും കളിക്കുന്നത് കോൺഗ്രസ് ആണ്. തനിക്ക് ബുദ്ധിമുട്ടുണ്ടായപ്പോൾ ആരും കേട്ടില്ല. താനെടുത്ത തീരുമാനം തെറ്റിയില്ല. കേരളത്തിൽ ഇനിയും താമരകൾ വിരിയും. ഉമ്മ വെക്കുന്നതും വിയർപ്പ് തുടച്ചു കൊടുക്കുന്നതും തെറ്റില്ല. തുടച്ചു കൊടുക്കുന്നത് മറ്റ് ഉദ്ദേശത്തിലാവരുതെന്നും പത്മജ ചൂണ്ടിക്കാട്ടി. തൃശൂർ ഒരിക്കലും രാശിയില്ലാത്ത സ്ഥലമായി തോന്നിയിട്ടില്ല. തൃശൂരിൽ ചിലരുള്ളിടത്തോളം കാലം രാശി ഉണ്ടാവില്ല. രാഷ്ട്രീയമായി രണ്ട് ചേരിയിലാണെങ്കിലും മുരളീധരൻ തൻ്റെ സഹോദരനാണ്. സഹോദരനെ തനിക്ക് നന്നായി അറിയാമെന്നും പത്മജ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സുരേഷ് ഗോപിയെ പോലുള്ള ഒരു മനുഷ്യ സ്നേഹിക്ക് രാഷ്ട്രീയത്തിനപ്പുറം ബന്ധങ്ങളുണ്ട്. ഒരു വിഭാഗത്തിനും അദ്ദേഹത്തോടെ അകൽച്ചയില്ല എന്നതിന്റെ തെളിവാണ് ആറ് മണ്ഡലങ്ങളിൽ നിന്ന് ബിജെപിക്ക് ലഭിച്ച ഭൂരിപക്ഷം. ഇവിടെ മത്സരിക്കരുതെന്ന് താൻ കെ മുരളീധരന് മുന്നറിയിപ്പ് കൊടുത്തിരുന്നതാണ്. അത് അദ്ദേഹം കേട്ടില്ല. ബിജെപിയെ കുറിച്ച് താൻ കേട്ട കാര്യങ്ങൾ അല്ല ഉള്ളിൽ വന്നപ്പോൾ ഉണ്ടായതെന്നും പദ്മജ വ്യക്തമാക്കി.