പദ്മജാ രാധാകൃഷ്ണന്റെ അന്ത്യകർമ്മങ്ങൾക്ക് എത്തിയ മക്കളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു: നിർണ്ണായക ഇടപെടൽ നടത്തി സുരേഷ് ഗോപി

Spread the love

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

video
play-sharp-fill

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംഗീതഞ്ജൻ എം.ജി രാധാകൃഷ്ണൻ്റെ ഭാര്യ പദ്മജാ രാധാകൃഷ്ണന്റെ സംസ്കാര ചടങ്ങിന് എത്തിയ മക്കളെ തടഞ്ഞത് വിവാദമായി. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിലും എത്തിയ മക്കളെ നഗരസഭ അധികൃതർ തടഞ്ഞതാണ് വിവാദമായത്. സുരേഷ് ഗോപി എം.പി ഇടപെട്ടാണ് തർക്കം ഒഴിവാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണ വിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ മകള്‍ കാര്‍ത്തികയേയും ചെന്നൈയില്‍ നിന്നെത്തിയ മകന്‍ എം.ആര്‍.രാജാകൃഷ്ണനേയും അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും നഗരസഭാധികൃതര്‍ വിലക്കാന്‍ ശ്രമിച്ചതാണ് പ്രശ്നമായത്. സംഭവം കുറച്ചുനേരം വാക്ക് തര്‍ക്കത്തിന് കാരണമായി. രണ്ടു പേരും ക്വാറന്റൈനില്‍ കഴിയേണ്ടവരായതിനാല്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്നായിരുന്നു നഗരസഭാധികൃതരുടെ വാദം.

അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിവരെയെല്ലാം വീട്ടില്‍ നിന്നും പുറത്താക്കി നിറുത്തിയ ശേഷം പി.പി.ഇ കിറ്റ് ധരിച്ച്‌ രാജാകൃഷ്ണനും കാര്‍ത്തികയും അന്ത്യാഞ്ജലി അര്‍പ്പിച്ചത്. തു‌ടര്‍ന്ന് ശാന്തികാവടത്തിലേക്ക് പോകാന്‍ അവര്‍ തയ്യാറായപ്പോഴാണ് എതിര്‍പ്പുണ്ടായത്.

സ്ഥലത്തുണ്ടായിരുന്നു സുരേഷ്ഗോപി എം.പി ആരോഗ്യവകുപ്പ് അധികൃതരുമായി സംസാരിച്ചതിനൊടുവില്‍ 108 ആംബുലന്‍സ് എത്തി. മക്കള്‍ രണ്ടു പേരും അതില്‍ കയറിയാണ് ശാന്തികവാടത്തില്‍ പോയത്. ഇപ്പോള്‍ രണ്ടു പേരും വീട്ടിലെ രണ്ടു മുറികളില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.