പത്മഭൂഷണൊക്കെ വല്യ വിലയുണ്ടോ? അതെല്ലാം കാശ് കൊടുത്താല്‍ കിട്ടുന്ന സാധനമല്ലേ? 2026 ൽ പത്മഭൂഷണ്‍ ലഭിച്ചതിന് പിന്നാലെ വൈറലായി വെള്ളാപ്പള്ളിയുടെ പഴയ നിലപാടുകൾ; ട്രോളുകൾ ഏറ്റെടുത്ത് സൈബർ ലോകം

Spread the love

2026-ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ ലഭിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് അദ്ദേഹം മുന്‍പ് നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായത്.

video
play-sharp-fill

പത്മഭൂഷണൊക്കെ വല്യ വിലയുണ്ടോ? അതെല്ലാം കാശ് കൊടുത്താല്‍ കിട്ടുന്ന സാമാനമായി മാറിയില്ലേ? പത്മഭൂഷണ്‍ ഏത് പട്ടിക്ക് വേണം, തരാമെന്ന് പറഞ്ഞാലും ഞാന്‍ മേടിക്കില്ല’ – എന്നായിരുന്നു എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പഴയ വാക്കുകൾ.

പുരസ്‌കാരം ലഭിച്ചതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നാണ് വെള്ളാപ്പള്ളി ഇപ്പോള്‍ പ്രതികരിക്കുന്നത്. താന്‍ ആരോടും ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ജനങ്ങള്‍ നല്‍കിയ അംഗീകാരം ശ്രീനാരായണ ഗുരുവിന് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മമ്മൂട്ടിക്കും തനിക്കും ഒരേ സമയം അവാര്‍ഡ് ലഭിച്ചതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. എന്നാല്‍, വെള്ളാപ്പള്ളിയുടെ പഴയ നിലപാടും ഇപ്പോഴത്തെ സന്തോഷവും തമ്മിലുള്ള വൈരുദ്ധ്യം ട്രോളുകളിലൂടെ ആഘോഷിക്കുകയാണ് സൈബര്‍ ലോകം.

പിണറായി സര്‍ക്കാര്‍ വിസ്മരിച്ച കമ്മ്യൂണിസ്റ്റ് ഇതിഹാസം വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കിയത് ബിജെപിയുടെ മാസ്റ്റര്‍ പ്ലാനായി വിലയിരുത്തപ്പെടുന്നു. വി.എസിനോടുള്ള ജനകീയ വികാരം അനുകൂലമാക്കുന്നതിനൊപ്പം, വെള്ളാപ്പള്ളിയിലൂടെ ഈഴവ വോട്ട് ബാങ്കിനെ എന്‍ഡിഎ പാളയത്തില്‍ ഉറപ്പിച്ചു നിര്‍ത്താനുമാണ് കേന്ദ്ര നീക്കം.

സര്‍ക്കാരിന്റെ ശുപാര്‍ശ പട്ടികയിലില്ലാതിരുന്ന വി.എസ്, വെള്ളാപ്പള്ളി എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണന്‍ എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ ലഭിച്ചപ്പോള്‍ കലാമണ്ഡലം വിമല മേനോന്‍, ദേവകിയമ്മ എന്നിവര്‍ പത്മശ്രീ തിളക്കത്തിലായി.